
റിയാദ്: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം. പ്രതിഷേധ ജ്വാല തെളിയിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ജനാധിപത്യവിരുദ്ധ സമീപനങ്ങളാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനാധിപത്യ അവകാശങ്ങളെയും സമരങ്ങളേയും കവര്‍ന്നെടുക്കുന്നതിലും അടിച്ചമര്‍ത്തുന്നതിലും കാണുന്നത് ഫാസിസം എത്രത്തോളം ജനാധിപത്യത്തെ ഭയക്കുന്നു എന്നതാണ്. പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റും ഇത്തരം ഭയത്തില്‍ നിന്നു ഉല്‍ഭവിച്ചതാണ്. എന്നാല്‍ ജനാധിപത്യ വിശ്വാസികള്‍ ഇത്തരം ടെസ്റ്റ് ഡാസ് നടപടികളെ നിര്‍ഭയത്തോടെ പ്രതിഷേധിച്ചില്ലൊയെങ്കില്‍ ഭയം ഓരോ പൗരനിലേക്കും പടരുകയും ഫാസിസത്തിന് അടിമപ്പെടുകയും ചെയ്യേണ്ടി വരുമെന്ന് പ്രതിഷേധ സമ്മേളനത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

പ്രതിഷേധ സംഗമം പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പിള്ളി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, റസാഖ് പൂക്കോട്ടുപാടം, നൗഫല്‍ പാലക്കാടന്‍, അസ്‌കര്‍ കണ്ണൂര്‍, നവാസ് വെള്ളിമാട് കുന്നു, സുരേഷ് ശങ്കര്‍, സകീര്‍ ദാനത്, ശുകൂര്‍ ആലുവ, സജീര്‍ പൂന്തുറ, രാജേന്ദ്രന്‍, രാജു ആലപ്പുഴ, യോഹന്നാന്‍, വഹീദ് വാഴക്കാട്, റസാഖ് തൃശ്ശൂര്‍, ഡൊമിനിക് സാവിയോ, വൈശാഖ കോഴിക്കോട്, അന്‍സാര്‍ പള്ളുരുത്തി, ഷബീറലി പൂക്കോട്ടുംപാടം, തുടങ്ങിയവര്‍ സംസാരിച്ചു. ജന. സെക്രട്ടറി യഹിയ കൊടുങ്ങലൂര്‍ സ്വാഗതവും നിഷാദ് ആലങ്കോട് നന്ദിയും പറഞ്ഞു





