Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

തൊഴില്‍ നൈപുണ്യ പരീക്ഷയില്‍ 14,500 പേര്‍ക്ക് പരാജയം; ഇവരുടെ ഇഖാമ പുതുക്കില്ല

റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ നൈപുണ്യ പരീക്ഷയില്‍ 14480 വിദേശികള്‍ പരാജയപ്പെട്ടതായി മാനവ വിഭവ ശേഷി സാമൂഹിക വികസന കാര്യമന്ത്രാലയം. ഏഴ് മാസത്തിനിടെ നടത്തിയ പരീക്ഷയിലാണ് ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ പ്രാവീണ്യം ഇല്ലാത്തവരാണെന്ന് കണ്ടെത്തിയത്. പരീക്ഷയില്‍ പരാജയപ്പെടുന്നവരുടെ വര്‍ക് പെര്‍മിറ്റും താമസാനുമതി രേഖയായ ഇഖാമയും പുതുക്കി നല്‍കില്ല. ഇതോടെ ഇവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാകും.

83,337 വിദേശികളാണ് ഇതുവരെ പരീക്ഷ എഴുതിയത്. ഇതില്‍ 90.56 ശതമാനം വിജയിച്ചു. 23 വിഭാഗങ്ങളില്‍ ആയിരത്തിലധികം തസ്തികകളില്‍ ജോലി ചെയ്യുന്നതിന് തൊഴില്‍ നൈപുണ്യ പരീക്ഷ പാസകണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top