
റിയാദ്: റിയാദ് സീസണ്‍ ആഘോഷ പരിപാടികളില്‍ ഒരു കോടിയിലധികം ജനങ്ങള്‍ സന്ദര്‍ശനം നടത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. 100 ദിവസത്തിനിടെയാണ് ഇത്രയും സന്ദര്‍ശകര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതെന്നും അതോറിറ്റി വ്യക്തമാക്കി.

ഒക്‌ടോബര്‍ 21ന് ആണ് റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ആരംഭിച്ചത്. അഞ്ചു മാസം നീണ്ടു നില്‍ക്കുന്ന റിയാദ് സീസസണ്‍ 100 ദിവസം പൂര്‍ത്തിയാക്കിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് പറഞ്ഞു. റിയാദിലെ വിവിധ വേദികളില്‍ അരങ്ങേറുന്ന പരിപാടിയില്‍ സന്ദര്‍ശനം നടത്തിയ ഒരു കോടി ജനങ്ങളില്‍ 10 ലക്ഷം പേര്‍ വിനോദ സഞ്ചാരികളാണ്.

റിയാദ് സീസണ്‍ ആഘോഷങ്ങളില്‍ അവതരിപ്പിച്ച ഓരോ പരിപാടിയും വിജയകരമാണ്. വന്‍ സന്ദര്‍ശക പ്രവാഹമാണ് അനുഭവഠെടുന്നത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണയും മാര്‍ഗനിര്‍ദേശവും റിയാദ് സീസണിനെ കൂടുതല്‍ ജനകീയമാക്കി മാറ്റാന്‍ കഴിഞ്ഞു. കൂടുതല്‍ മനോഹരമായ പരിപാടികളാണ് റിയാദ് സീസണെ കാത്തിരിക്കുന്നതെന്നും തുര്‍ക്കി അല്‍ഷൈഖ് പറഞ്ഞു.





