Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

മീഡിയാ വണ്‍ സംപ്രേഷണ വിലക്ക്: പ്രതിഷേധിച്ച് പ്രവാസ ലോകം

റിയാദ്: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധം ശക്തം. റിയാദ്, ജിദ്ദ, ദമ്മാം മീഡിയാ ഫോം കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ചു. അഭിപ്രായ സ്വാതന്ത്യത്തിനെതിരെയുള്ള ഭരണകൂട കയ്യേറ്റം ജനാതിപത്യ ഇന്ത്യക്ക് അപമാനമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതികരിച്ചു. ജനാധിപത്യത്തിലെ ഫോര്‍ത്ത് എസ്‌റ്റേറ്റാണ് മാധ്യമങ്ങള്‍. അധികാരികള്‍ അവരുടെ കടമ നിര്‍വഹിക്കാതിരിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കാനും അരികുവല്‍കരിക്കപെട്ടവരുടെ ശബ്ദം ഉച്ചത്തില്‍ പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള മാധ്യമ ധര്‍മ്മം തടയുന്ന രീതി ഭീരുത്വമാണ്. അപക്ക്വവും നീതിക്ക് നിരക്കാത്തതുമായ തീരുമാനം പുനഃപരിശോധികാണമെന്നും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം ജനാധിപത്യ ധ്വംസനമാണെന്നും സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ട നടപടി പ്രതിഷേധാര്‍ഹമാണെന്നും ദമാം മീഡിയാ ഫോറം അഭിപ്രായപ്പെട്ടു. അഭിപ്രായ ഭിന്നതകളെ ഇങ്ങനെ നേരിടുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. രാജ്യത്തെ ജനങ്ങളെയോ, സംവിധാനങ്ങളെയോ നിഗൂഢമായി ചിത്രീകരിച്ച് അന്യവല്‍കരിക്കാനുള്ള ശ്രമം ഭരണകൂടത്തിന് ഭൂഷണമല്ലെന്നും ഭീഡിയാ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍ വെഞ്ഞാറംമൂട് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള നടപടി അപലനപനീയമാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറവും അഭിപ്രായപ്പെട്ടു.

മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും ഒഐസിസി കുറ്റപ്പെടുത്തി.

രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണതയേടയും, ഭരണകൂട വിദ്വേഷത്തിന്റെയും ഏറ്റവും അവസാനത്തെ ഇരയാണ് മീഡിയവണ്‍. സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനത്തിനും ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിനും എതിരായ കടന്നു കയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. ഇത് അംഗീകരിക്കാനാവില്ല. വിയോജിക്കുവാനുള്ള സ്വാതന്ദ്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാല്‍ നിരോധിച്ചു വായടപ്പിക്കുവാനുള്ള ശ്രമം അപലപനീയമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top