Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ലുലു ഗ്രൂപ്പിന് സൗദിയില്‍ സൗജന്യ ഭൂമി നല്‍കും: വ്യവസായ മന്ത്രി

റിയാദ്: ലുലു ജി.സി.സിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി എന്‍ഞ്ചി. ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറൈഫ്. ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ പ്രത്യേകം അണിനിരത്തിയ സൗദി ഉല്‍പന്നങ്ങള്‍ കാണാന്‍ റിയാദിലെ അത്‌യാഫ് മാളിലെത്തിയതായിരുന്നു മന്ത്രി. ലുലു ഹൈപര്‍മാര്‍ക്കറ്റുകളും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സൗദി ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെ മന്ത്രി പ്രശംസിച്ചു. മാത്രമല്ല ലുലു ഹൈപ്പറിന് വെയര്‍ഹൗസ് സ്ഥാപിക്കാന്‍ സൗജന്യ ഭൂമിയും ലോജിസ്റ്റിക്‌സിന് ആവശ്യമായ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു. ലുലുവില്‍ സൗദി ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി മണിക്കൂറുകളോളം സ്‌റ്റേില്‍ ചെലവഴിച്ചു. ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ ലുലുവില്‍നിന്നെടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

മന്ത്രിയെ ലുലു സൗദി മാനേജ്‌മെന്റും സൗദി ജീവനക്കാരും ചേര്‍ന്ന് ഊഷ്മളമായി വരവേറ്റു. കാര്‍ഷികോല്‍പന്നങ്ങള്‍ ഉള്‍പ്പടെ സൗദി നിര്‍മിത നിത്യോപയോഗ വസ്തുക്കള്‍ ഹൈപര്‍മാര്‍ക്കറ്റുകളിലും സ്‌റ്റോറുകളിലും അണിനിരത്തിയ ലുലു വിപണിയില്‍ ആഭ്യന്തര ഉല്‍പന്നങ്ങളുടെ സാന്നിദ്ധ്യം സജീവമാക്കി നിര്‍ത്തുന്നകാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഈത്തപ്പഴം, സൗദി കോഫി, ചെങ്കടല്‍ മത്സ്യവിഭവം, ആട്, മാട് ഇറച്ചികള്‍, പഴം പച്ചക്കറി വര്‍ഗങ്ങള്‍ തുടങ്ങി ഭക്ഷണ, ഭക്ഷ്യേതര ഇനങ്ങളിലായി 1,200 സൗദി ഉല്‍പന്നങ്ങള്‍ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ അണിനിരത്തിയിട്ടുണ്ട്. വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഒഴിവാക്കി മുട്ടകള്‍ നേരിട്ട് എത്തിക്കാനായി അടുത്തിടെ ലുലു ഗ്രൂപ്പും സൗദി മുട്ട ഉല്‍പാദക അസോസിയേഷനും ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പങ്കുവഹിക്കാന്‍ സൗദി എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റും ചേര്‍ന്ന് ആരംഭിച്ച ദേശീയ സംരംഭമായ ‘സൗദി മെയ്ഡ് പ്രോഗ്രാമി’ല്‍ പങ്കാളിയായാണ് സൗദി ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ലുലു നടപടി.

സ്‌റ്റോറുകള്‍ തദ്ദേശീയ പാരമ്പര്യ ഡിസൈനുകളില്‍ പ്രത്യേകം അലങ്കരിച്ചാണ് സൗദി ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏറെ അഭിമാനത്തോടെയാണ് ലുലുവില്‍ പ്രത്യേക സൗകര്യമൊരുക്കി സൗദി ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ഭക്ഷ്യസുസ്ഥിരതക്കും പ്രാദേശിക കാര്‍ഷിക വിപണിയുടെ അഭിവൃദ്ധിക്കും ഒപ്പം സൗദി ഭരണ നേതൃത്വത്തിന്റെ ദീര്‍ഘ ദര്‍ശിത്വത്തോടെയുള്ള സമഗ്രഹ വികസന പരിപാടി വിഷന്‍ 2030ന്റെ ലക്ഷ്യപ്രാപ്തിക്കും വേണ്ടി ഈ പ്രവര്‍ത്തനങ്ങളിലൂടെ ലുലു പങ്കാളിത്തം വഹിക്കുകയാണെന്നും ഷെഹീം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top