റിയാദ്: വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന സൗദി യുവതിയുടെ സാന്നിധ്യം ശ്രദ്ധനേടുന്നു. ആദ്യമായാണ് സൗദിയെ പ്രതിനിധീകരിച്ച് മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ ഒരാള്‍ പങ്കെടുക്കുന്നത്. രാജ്യത്ത് ഏറെ താരമൂല്യമുളള മോഡല്‍ റൂമി അല്‍ ഖഹ്താനിയാണ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
മെക്‌സിക്കോയില്‍ സെപ്റ്റംബറില്‍ അരങ്ങേറുന്ന വിശ്വസുന്ദരി മത്സരത്തിലാണ് റൂമി അല്‍ഖഫ്താനി പങ്കെടുക്കുക. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മിസ് യൂനിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കുമെന്ന് റൂമി വ്യക്തമാക്കിയത്. മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ അഭിമാനമുണ്ടെന്നും റൂമി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ സൗദി അറേബ്യ ആദ്യമായാണ് പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നത്. സൗദി പതാക ഏന്തിയ റൂമിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അതില്‍ ‘മിസ് യൂനിവേഴ്‌സ് സൗദി അറേബ്യ’ എന്ന് എഴുതിയ റിബണും ധരിച്ചിട്ടുണ്ട്.
മിസ് അറബ് പീസ്, മിസ് പ്ലാനറ്റ്, മിസ് മിഡില്‍ ഈസ്റ്റ് എന്നിവയുള്‍പ്പെടെ വിവിധ രാജ്യാന്തര മത്സരങ്ങളില്‍ റൂമി സൗദിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തലസ്ഥാനമായ റിയാദില്‍ താമസമാക്കിയ റൂമിയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ പത്തു ലക്ഷം ഫോളോവേഴ്‌സുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.