
റിയാദ്: സൗദിയിലെ റിയാദ്, ജിദ്ദ, ദമ്മാം പ്രവിശ്യകളിലെ വിവിധ നഗരങ്ങളില്‍ കൂടി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. കൊവിഡ് വൈറസ് വ്യപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. റിയാദ്, തബൂക്ക്, ദമ്മാം, ദഹ്‌റാന്‍, ഹോഫുഫ്, ജിദ്ദ, തയ്ഫ്, ഖത്തീഫ്, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനും അനുമതിയില്ല.
രാവിലെ ആറ് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ ആരോഗ്യ പരിപാലനം, ഭക്ഷ്യവിതരണം തുടങ്ങിയ അവശ്യ കാര്യങ്ങള്‍ക്കു മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതിയുളളത്. കുട്ടികളെ പുറത്തിറക്കരുതെന്നും ഡ്രൈവര്‍ക്ക് പുറമെ വാഹനത്തില്‍ ഒരാള്‍ മാത്രമേ ഉണ്ടാകാന്‍ പാടുളളൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഭക്ഷണം, മരുന്ന്, പലചരക്ക് എന്നിവ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പര്‍ചേസ് സേവനങ്ങുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. കൊവിഡ് വൈറസ് പടരാതിരിക്കുന്നതിനുളള കഠിന ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. ഇക്കാര്യങ്ങള്‍ വിദഗ്ദ സമിതി വിലയിരുത്തി വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവര്‍ത്തനാനുമതിയുളള സ്ഥാപനങ്ങള്‍, ജീവനക്കാര്‍
ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്‌റ്റോറുകള്‍, ഗ്യാസ് സ്‌റ്റേഷനുകള്‍, ബാങ്കിംഗ് സേവനങ്ങള്‍, അറ്റകുറ്റപ്പണികള്‍, പ്ലംബിംഗ് ടെക്‌നീഷ്യന്‍മാര്‍, വൈദ്യുതി, എയര്‍ കണ്ടീഷനിംഗ്, വാട്ടര്‍ ഡെലിവറി സേവനങ്ങള്‍, ശുചിത്വ ടാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമാണ് പ്രവര്‍ത്തനാനുമതി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
