
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം കുറക്കാന്‍ അനുമതി. ലോക് ഡൗണ്‍ പ്രാബല്യത്തിലുളള സാഹചര്യത്തില്‍ അനുവദിച്ചിട്ടുളള അവധി വാര്‍ഷിക അവധിയില്‍ കുറവു വരുത്താനും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അനുമതി നല്‍കി. രാജ്യത്തു കൊവിഡിനെ തുടര്‍ന്നുളള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ സംരംഭകരുടെ ആശങ്ക അകറ്റാനാണ് തീരുമാനം. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 74 (അനുച്‌ചേദം 5) പ്രകാരമാണ് മന്ത്രാലയത്തിന്റെ സുപ്രധാന പ്രഖ്യാപനം.
ഇപ്പോള്‍ അനുവദിച്ചിട്ടുളള അവധി വാര്‍ഷിക അവധിയില്‍ നിന്നു കുറക്കും. വകുപ്പ് 166 പ്രകാരം പത്യേക അവധിക്കു തൊഴിലാളികള്‍ക്ക് അവകാശം ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ആറു മാസത്തിനകം തൊഴിലുടമയും തൊഴിലാളികളും ഇതു സംബന്ധിച്ചു കരാര്‍ ഒപ്പുവെക്കണം. പ്രതിസന്ധിയിലാകുന്ന സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പ്രയോജനപ്പെടുത്താം. ഇത്തരം സ്ഥാപനങ്ങള്‍ക്കു പുതിയ കരാര്‍ ബാധകമാവില്ല. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് പുതിയ തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ കണ്ടെത്താ അനുമതി ലഭിക്കും. വിശദമായ മാനദണ്ഡങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ മന്ത്രാലയം അറിയിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
