
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച ശിശു സുഖം പ്രാപിച്ചു. ജനിച്ചു നാലാം ദിവസമാണ് ഖാലിദ് എന്ന ശിശുവിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആഴ്ചകള്‍ നീണ്ട പരിചരണങ്ങള്‍ക്ക് ശേഷം ഖാലിദ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. റിയാദ് പ്രവിശ്യയിലെ അല്‍ദവാതിമി നഗരത്തിലെ കുടുംബ വീട്ടിലേക്ക് പ്രത്യേകം ആംബുലന്‍സിലാണ് ശിശുവിനെ കൊണ്ടുപോയത്. മികച്ച പരിചരണമാണ് ശിശുവിന് ആരോഗ്യ മന്ത്രാലയം ഒരുക്കിയത്. പീഡിയാട്രിഷ്യന്‍ ഉള്‍പ്പെടെ വിദഗ്ദ സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. ലോകരാജ്യങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതനായിരുന്നു ഖാലിദ് എന്നാണ് വിലയിരുത്തപ്പെടുന്നത്. രോഗം ഭേദമായതിനെ തുടര്‍ന്ന് ഊഷ്മള യാത്രയയപ്പാണ് ആശുപത്രി ജീവനക്കാര്‍ ഒരുക്കിയത്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
