
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയില്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പ്രൊമോഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. 150 ടെലിവിഷന്‍, 150 സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
നെസ്‌റ്റോ ഹൈപ്പറിന്റെ സൗദിയിലെ 17 സ്‌റ്റോറുകളിലും നവംബര്‍ 6 മുതല്‍ 15 വരെ അതിശയിപ്പിക്കുന്ന വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുളളത്. ഇതിന് പുറമെ ഡിസംബര്‍ 31 വരെ വിവിധ പ്രൊമോഷന്‍ ക്യാമ്പയ്‌നുകളും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. ‘ബി ദി ലക്കി’ എന്ന പേരില്‍ ഓരോ സ്‌റ്റോറിലും മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നറുക്കെടുപ്പില്‍ ടെലിവിഷനുകളും സ്മാര്‍ട്ട് ഫോണുകളും സമ്മാനിക്കും.
കടല്‍ മത്സ്യങ്ങളും മത്സ്യ വിഭവങ്ങളും ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കളിലെത്തിക്കുന്നതിന് ‘ഈറ്റ് ഫിഷ്’ പ്രൊമോഷന്‍ ആരംഭിച്ചു. ശീതകാല ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് ‘വിന്റര്‍ ഫസ്റ്റിന്റെ’ പ്രത്യേകത. ഇതിന് പുറമെ ബ്യൂട്ടി ഈവന്റ്, ലക്കി ഡിപ്, റൈഡേഴ്‌സ് ചോയ്‌സ്, ഫ്രീസിംഗ് വിന്റര്‍, റൈസ് ഫെസ്റ്റിവല്‍, വാച് ഫെസ്റ്റിവല്‍, ക്രേസി ഫഗേഴ്‌സ്, പിനായ് ഫെസ്റ്റിവല്‍, ടോയ്‌സ് ഫെസ്റ്റിവല്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം പ്രൊമോഷനുകള്‍ നടക്കും.
വിവിധ രാജ്ങ്ങളില്‍ നിന്നുളള പഴം, പച്ചക്കറി, ഫുട്‌വെയര്‍, ബാഗുകള്‍, ഇലക്ട്രോണിക്‌സ്, ലേഡീസ്- ജന്റ്‌സ്-കിഡ്‌സ് വസ്ത്രങ്ങള്‍ എന്നിവയുടെ ശേഖരവും എത്തിച്ചട്ടുണ്ട്.
സൗദി ജനസംഖ്യ വര്‍ധിച്ചുവരുകയാണ്. സമ്പദ് ഘടനയുടെ വളര്‍ച്ച കുതിക്കുകയുമാണ്. നടപ്പു സാമ്പത്തിക വര്‍ഷം സൗദി കൈവരിച്ചത് മിച്ച ബജറ്റാണ്. കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് പുതിയ 8 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സൗദിയില്‍ തുറക്കാനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്. കിഴക്കന്‍ പ്രവിശ്യ-3, ഖസീം-3, റിയാദ്-2 എന്നിങ്ങനെയാണ് പുതിയ സ്‌റ്റോറുകള്‍. നെസ്റ്റാ ഗ്രൂപ്പില്‍ മൂവായിരത്തിലധികം ജീവനക്കാരാണുളളത്. ഇതിലേറെയും മലയാളികളാണ്. പുതിയ സ്‌റ്റോറുകളില്‍ പുതുതായി 500 മലയാളികള്‍ക്ക് ജോലി നല്‍കാന്‍കഴിയും. അഭിരുചി അനുസരിച്ച് പ്രവാസി മലയാളികള്‍ക്ക് മികച്ച ഉത്പ്പന്നവും സേവനവും നല്‍കാന്‍ മലയാളി ജീവനക്കാരുടെ സാന്നിധ്യം സഹായിക്കുന്നുണ്ട്.
വാര്‍ത്തസമ്മേളനത്തില്‍ ഓപ്പറേഷന്‍ മാനേജര്‍ അബ്ദുന്നാസര്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മയോണ്‍, പര്‍ചേസ് മാനേജര്‍ ഫസലുദ്ദീന്‍, എച് ആര്‍ മാനേജര്‍ അബ്ദുല്‍ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






