റിയാദ്: മുസ്‌ലിം എജ്യൂക്കേഷണല്‍ സൊസൈറ്റി റിയാദ് ചാപ്റ്റര്‍ കുടുംബ സംഗമം സംഘടപ്പിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സാംസ്‌കാരിക പരിപാടിയില്‍ പ്രസിഡന്റ് ടി.എം. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് അലി വൈജ്ഞാനിക, കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ ഐ.ടി വിദഗ്ദന്‍ ഷഫീഖ് പാനൂര്‍ അവതരിപ്പിച്ചു. ഫൈസല്‍ പൂനൂര്‍, എന്‍ഞ്ചി. ഹുസൈന്‍ അലി, സത്താര്‍ കായംകുളം, അന്‍വര്‍ ഐദീദ്, എന്‍ഞ്ചി. മുഹമ്മദ് ഇക്ബാല്‍, ഡോ.അബ്ദുല്‍ അസീസ്, നവാസ് റഷീദ്, സലീം പള്ളിയില്‍, മുജീബ് മൂത്താട്ട്, നാസര്‍ ഒതായി, സല്‍വാ ഐദീദ്, ഷഫ്‌ന നിഷാന്‍, ഷഫ്‌ന ഫൈസല്‍, നജ്മ നിസാര്‍, ഷെറിന്‍ നവാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ ഫിദാ നവാസ്, ഫെമിന്‍ ഫാത്തിമ, ഹനിന്‍ ഫാത്തിമ, അനസ് മുഹമ്മദ്, ഹന സത്താര്‍, വിവിധ പരീക്ഷകളില്‍ ടാലന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കാഷിഫ് ഷഫീഖ്, മനാല്‍ ഐദീദ് എന്നിവരെയും ആദരിച്ചു. നിസാര്‍ അഹമ്മദ്, അബ്ദുല്‍ റഹിമാന്‍ മറായി, അബ്ദുല്‍ ഖാദര്‍, ഹബീബ് പിച്ചന്‍, ഷനോജ് അരീക്കോട്, മുഹമ്മദ് ഖാന്‍ പത്തനംതിട്ട,അബ്ദുല്‍ സലാം ഇടുക്കി എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും, സോഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ മൊഹിയുദ്ദീന്‍ സഹീര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.