Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

‘ഹോല ഖത്തര്‍’: വൈറലായി പ്രവാസി മലയാളിയുടെ ഇംഗ്‌ളീഷ് ആല്‍ബം

നൗഫല്‍ പാലക്കാടന്‍

റിയാദ്: കാല്‍പന്ത് കളിയുടെ കാമ്പ് ചോരാതെ പ്രവാസി മലയാളി രചിച്ച ഈരടികള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഖത്തര്‍ ലോക കപ്പിന്റെ പശ്ചാത്തലത്തില്‍ ഇംഗ്‌ളീഷില്‍ എഴുതിയ വരികള്‍ യുംന അജിന്‍ ആണ് ആലപിച്ചത്.

‘ഹോല ഖത്തര്‍’എന്ന് പേരിട്ട ആല്‍ബം റിയാദ് മുറബ്ബ ലുലു ഹൈപ്പറിലെ അസിസ്റ്റന്റ് ലോജിസ്റ്റിക്‌സ് മാനേജര്‍ മലപ്പുറം താനൂര്‍ നൗഫല്‍ പാലേരിയാണ് എഴുതിയത്. റിലീസ് ചെയ്ത് മണിക്കൂര്‍കള്‍ക്കകം ആല്‍ബം ഫുട്ബാള്‍ ആരാധകര്‍ നെഞ്ചിലേറ്റി.

മലബാറിന്റെ സിരകളില്‍ ഓടുന്ന കാല്‍പന്ത് കളിയജടെ ആവേശം വര്‍ണ്ണിക്കുന്നതാണ് വരികള്‍. ഫ്‌ലാഗ് ആര്‍ ഫ്‌ളയിങ് ഓണ്‍ ദി സ്‌കൈ… ഖത്തറില്‍ ബൂട്ടണിയുന്ന താരങ്ങളുടെ പ്രകടനം കണ്ട് ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയില്‍ നിന്ന് ലോകമാകെ പടര്‍ന്ന ഡീഗോ മറഡോണ ഉള്‍പ്പടെ മണ്മറഞ്ഞ ഫുട്ബാള്‍ ഇതിഹാസങ്ങള്‍ ആകാശത്ത് നിന്ന് നക്ഷത്രങ്ങളെ പോലെ ആഹ്‌ളാദിക്കുന്നുണ്ടാകുമെന്നും കവി ഭാവനയില്‍ വര്‍ണിക്കുന്നത് ഇങ്ങനെ. ‘സ്റ്റാര്‍സ് ആര്‍ ഷൈനിങ് ഓണ്‍ ദി സ്‌കൈ.. ഫുട്ബാള്‍ ഈസ് ക്രേസി, ഫുട്ബാള്‍ ഈസ് ഇമോഷന്‍, ഫുട്ബാള്‍ ഈസ് ബ്യുട്ടി, ഫുട്ബാള്‍ ഈസ് മാജിക്’ ഫുട്ബാള്‍ ആവേശമാണ്, വൈകാരികമാണ്, മനോഹരമാണ്, മാസ്മരികതയാം് തുടങ്ങിയ വരികള്‍ അവസാനിക്കുന്നത് കാല്‍പന്ത് കളിയൊരു യുദ്ധമാണെന്നും കളിക്കുന്നവര്‍ രാജ്യത്തിന്റെ ഭടന്‍മാരാണെന്നും പറഞ്ഞു വെക്കുന്നു.

സ്പാനിഷ് ഭാഷയില്‍ ഒരാളെ അഭിവാദ്യം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇംഗ്‌ളഷില്‍ ‘ഹാലോ’ എന്നര്‍ത്ഥം വരുന്ന വാക്കാണ് ‘ഹോല’. ലോകക്കപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഖത്തറിലെത്തുന്നവരെയും മത്സരങ്ങള്‍ വീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ തയ്യാറെടുക്കുന്നവരെയും അഭിവാദ്യം ചെയ്യുന്നതാണ് പേരിന്റെ ഉള്ളടക്കം. ആല്‍ബത്തിലെ പ്രധാന വേഷം കോഴിക്കോട് സ്വദേശികളായ ബാലതാരങ്ങള്‍ സയാന്‍ അഫ്ഹാമും ഹത്തിം മുബീറുമാണ്.

എഡിറ്റിംസ് എന്‍ എന്‍ മുനീര്‍ നിര്‍വഹിച്ചു. മലപ്പുറം തിരൂരിലും കണ്ണൂര്‍ മുഴപ്പിലങ്ങാട് കടല്‍ തീരത്തും ചിത്രീകരിച്ച ആല്‍ബം പ്രവാസത്തിന്റ തിരക്കിലാണ് നിര്‍മ്മാതാവ് കൂടിയായ നൗഫല്‍ നിയന്ത്രിച്ചത്.

നിരവധി ഹൃസ്വചിത്രങ്ങള്‍ ചെയ്ത നൗഫല്‍ മഖ്ബൂല്‍ സല്‍മാന്‍ നായകനാകുന്നപുതിയ സിനിമയുടെ പണിപ്പുരയിലാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിവൃത്തമാക്കി പുറത്തിറക്കിയ ‘തണല്‍’ ആല്‍ബം ശ്രദ്ധനേടിയിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top