Sauditimesonline

COJOINED
വേര്‍പിരിഞ്ഞ് പുതിയ ജീവിതത്തിലേക്ക്: ജാന്‍സിക്കും ഡെയ്‌സിക്കും ഇനി സ്വതന്ത്രമായി പറക്കാം

Saudi News

gulf

കെ എം സി സി തസ്‌കിയത്ത് ക്യാമ്പ്

റിയാദ്: റമദാന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്ന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച തസ്‌കിയത്ത് ക്യാമ്പ് ഉദ്‌ബോധിപ്പിച്ചു. മനസ്സും ശരീരവും സ്ഫുടം ചെയ്‌തെടുക്കുന്ന പുണ്യമാസത്തില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കുകയും ഖുര്‍ആന്‍ പാരായണത്തിന് കൂടുതല്‍ സമയം കണ്ടെത്തുകയും ചെയ്യണം. വിശപ്പിന്റെ ശക്തി ബോധ്യപ്പെടുത്തുന്ന റമദാനില്‍ സ്വദഖയും സക്കാത്തും അര്‍ഹരിലേക്ക് എത്തിക്കാന്‍ നമുക്കാവണം. കര്‍മ്മരംഗത്തെ വീഴ്ചകള്‍ തിരുത്തണം. ജീവിതം ക്രമപ്പെടുത്തണം. അപ്പോഴാണ് ജീവിത വിജയം നേടാന്‍ കഴിയുകയുളളൂ. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പ് ഡല്‍ഹി

gulf

കരാര്‍ മേഖലയില്‍ നിയമനം നേടിയത് 25000 സ്വദേശികള്‍

റിയാദ്: സൗദിയില്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട കരാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം വര്‍ധിച്ചതായി തൊഴില്‍ മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 18 ശതമാനം ശമ്പളം വര്‍ധിച്ചു. കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. കോണ്‍ട്രാക് സ്ഥാപനങ്ങളില്‍ മാസം ശരാശരി 8000 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ മാസം 3000 സ്വദേശികളും തൊഴില്‍ നേടി. കോണ്‍ട്രാക്ടിംഗ് മേഖലയില്‍ ഉണ്ടായ ഉണര്‍വും കൂടുതല്‍ പ്രോജക്ടുകള്‍ ആരംഭിച്ചതുമാണ് സ്വദേശികള്‍ക്ക്

gulf

ഐ സി എഫ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: കേവലം അന്ന പാനീയങ്ങള്‍ വെടിഞ്ഞുകൊണ്ടുള്ള ആരാധന കര്‍മ്മങ്ങള്‍ മാത്രമെല്ല റമദാനിലെ വൃതത്തിന്റെ അന്തസത്തയെന്ന് റിയാദ് ഐ സി എഫ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. സമസൃഷ്ടികളോട് സ്‌നേഹവും കാരുണ്യവും കാണിക്കുകയും സ്വാന്തനത്തിന്റെ കരസ്പര്‍ശനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യുമ്പോഴാണ് വൃതാനുഷ്ടാനം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമം ഇന്ത്യന്‍ എംബസി കമ്മ്യുണിറ്റി വെല്‍ഫെയര്‍ സെക്കന്‍ഡ് സെക്രട്ടറി വിജയ് കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് സ്വാന്തനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന നിര്‍ദ്ധന പ്രവാസിക്കുള്ള

gulf

നവോദയ കുടുംബവേദി ഇഫ്താര്‍ സംഗമം

റിയാദ്: നവോദയ കുടുംബവേദി ഇഫ്താര്‍ സംഗമവും ജനറല്‍ബോഡി യോഗവും നടന്നു. യോഗം ഷക്കീല വഹാബ് ഉദ്ഘാടനം ചെയ്തു. നവോദയ ചെയര്‍പേഴ്‌സണ്‍ പ്രതീന അധ്യക്ഷത വഹിച്ചു. എസ് എസ് എല്‍ സി, +2 പരീക്ഷകളിില്‍ ഉന്നതവിജയം നേടിയ കുടുബവേദി അംഗങ്ങളായ ഗ്രീഷ്മാ ജോയി, ബഹ്ജദ് യാസിര്‍, മുനീം തങ്ങള്‍ എന്നിവരെ ആദരിച്ചു. ഷൈജു ചെമ്പൂര്, വിജയകുമാര്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. സുബി സുനില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ദീപ ജയകുമാര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രന്‍,

gulf

മീഡിയാ ഫോറം ഇഫ്താര്‍ സംഗമം

റിയാദ്: റമദാന്‍ പുണ്യം നുകരാന്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടല്‍ ഓടിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. മുറബ്ബ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സമീര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നജിം കൊച്ചുകലുങ്ക്, ബഷീര്‍ പാങ്ങോട്, നാസര്‍ കാരന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

gulf

ഇവ ഏഴാമത് വാര്‍ഷികവും അത്താഴ വിരുന്നും

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഏഴാമത് വാര്‍ഷികവും അത്താഴ വിരുന്നും സംഘടിപ്പിച്ചു. പുതിയ ഭരണ സമിതിയേയും യോഗം തെരഞ്ഞെടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പദ്ധതി നടപ്പിലാക്കാന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. യോഗം ടാഗോര്‍ ആര്യാട് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ പോളക്കുളം അധ്യക്ഷത വഹിച്ചു. സാജിദ് മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ വഹാബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ശരത് സ്വാമിനാഥന്‍ (പ്രസിഡന്റ്) സിജു പീറ്റര്‍ (ജനറല്‍ സെക്രട്ടറി) സൈഫുദ്ദീന്‍

pravasi organizations

റിയാദ് കെ.എം.സി.സി. വനിതാ വിംഗ് ഇഫ്ത്താര്‍ സംഗമം

റിയാദ്: കെ.എം.സി.സി. വനിതാ വിംഗ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഗമം റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് നദീറ ഷംസ് അധ്യക്ഷത വഹിച്ചു. മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സലീം വാഫി റമദാന്‍ സന്ദേശം നല്‍കി. പവിത്രമായ റമദാനില്‍ വ്രതം അനുഷ്ഠിക്കുക വഴി ആത്മസംസ്‌ക്കാരണമാണ് വിശ്വാസി ലക്ഷ്യമാക്കേണ്ടത്. മനസ്സിനെ ശുദ്ധീകരിക്കണം. ദൈവപ്രീതി കരഗതമാക്കണം. അതുകൊണ്ടുതന്നെ വ്രതനുഷ്ഠാനം വലിയൊരു അനുഗ്രഹമാണ്. നോമ്പെടുക്കുക വഴി

gulf

നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കം. ഇതിനായി ‘കരോള അഗ്രോസ് ആന്‍ഡ് അലൈഡ് പ്രോഡക്ട്‌സ് െ്രെപവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ രൂപീകരിച്ച കമ്പനിയുടെ ലോഗോ പ്രകാശനം ദമ്മാമില്‍ നടന്നു. ദമ്മാം ഫൈസലിയ മാലിക്ക് ലയാല്‍ ഹാളില്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറയും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. വിജയകരമായി ബിസിനെസ്സ് നടത്തി, സംരംഭകരായ പ്രവാസികള്‍ക്ക് ലാഭവിഹിതം നല്‍കുന്നതാണ് പദ്ധതി. മടങ്ങി വരുന്ന പ്രവാസികളുടെ വിവിധ മേഖലകളിലുള്ള തൊഴില്‍ വൈദഗ്ദ്ധ്യം

gulf

അശ്‌ളീലം കാട്ടിയ യുവാക്കള്‍ 24 മണിക്കൂറിനകം കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ വനിതകളോട് അശ്‌ളീലമായി പെരുമാറിയ യുവാക്കളെ 24 മണിക്കൂറിനകം പിടികൂടി. രണ്ട് വ്യത്യസ്ഥ സംഭവങ്ങളില്‍ മൊബൈല്‍ ഫോണിലും സി സി ടി വിയിലും പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. രാജ്യത്ത് പുതുതായി നിലവില്‍ വന്ന ആന്റി ഹരാസ്‌മെന്റ് നിയമ പ്രകാരമാണ് 20 വയസ് പ്രായമുളള യുവാവിനെ അറസ്റ്റ് ചെയ്തത്. കാറിലിരുന്ന യുവതിയുടെ അടുത്തെത്തിയ യുവാവ് വിരലുകൊണ്ടും നാവുകൊണ്ടും ആഗ്യം കാണിച്ചു. കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട യുവാവ് അശ്‌ളീലം പറയുകയും ചെയ്തു. ഇത് മൊബൈല്‍ ഫോണില്‍

gulf

ഇന്ത്യന്‍ ഫാസിസം ജൂഡീഷ്യറിയെ നിശബ്ദമാക്കുന്നു: കേളി

റിയാദ്: ഇന്ത്യയിലെ ഭരണകൂടത്തില്‍ പിടിമുറുക്കിയ ഫാസിസം ജൂഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈ കടത്തി സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു കേളി സന ഇയ്യ സമ്മേളനം ആരോപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ജൂഡീഷ്യറിയെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത സന്ധിയില്ലാതെ ചെറുത്ത് തോല്പ്പിക്കണമെന്നും കേളി സനയ അര്‍ബെയിന്‍ ഏഴാമത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുതലാളിത്തത്തിന്റെ സങ്കുചിത ദേശീയതയും സാമ്രാജ്യത്വ ആശയങ്ങളുമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഭരണഘടനാ പദവികളില്‍ ആര്‍എസ്എസുകാരെ അവരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഭരണഘടനയെയും ഭരണഘടനാ

gulf

എം. ഇ.എസ്സ് റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്സ്) റിയാദില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. കുട്ടികളും കുടുംബിനികളും ഉള്‍പ്പെടെ സാമൂഹത്തിലെ വിവിധ മേഖലകളിലുളളവര്‍ പങ്കെടുത്തു. ലേസിന്‍ മുഹമ്മദിന്റെ ഖുറാന്‍ പാരായണത്തോടെ ആരംഭിച്ച ഇഫ്താര്‍ സംഗമത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. എം. ഇ. എസ് റിയാദ് ഘടകം നടത്തി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, സക്കാത് സ്വരുപണം, വിതരണം എന്നിവ സംബന്ധിച്ച് സത്താര്‍ കായംകുളം, ഫൈസല്‍ പൂനൂര്‍ എന്നിവര്‍ വിശദീകരിച്ചു. മുഹമ്മദ് ഇക്ബാല്‍, ഹുസൈന്‍ അലി, നിസാര്‍ അഹമ്മദ്, ഉസ്മാന്‍

gulf

ഫുട്‌ബോള്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സംഗമം മാനവികതയുടേയും സാമൂദായിക സൗഹാര്‍ദ്ദത്തിന്റേയും വേദിയായി മാറി. പ്രസിഡണ്ട് ഡോ. അബ്ദുസലാം കണ്ണിയന്‍ അധ്യക്ഷത വഹിച്ചു. ഷബീര്‍ വെള്ളാടത്ത് റമദാന്‍ പ്രഭാഷണം നടത്തി. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വിശപ്പ് സ്വയം അനുഭവിക്കാനും തിരിച്ചറിയാനും അവസരം ലഭിക്കുന്നതിലൂടെ അന്യരെ അറിയാനും അവരെ ചേര്‍ത്ത് നിര്‍ത്താനുമാണ് വ്രതം വിശാസിക്ക് പ്രചോദനമാകേണ്ടതെന്ന് ഷബീര്‍ വെള്ളാടത്ത് പറഞ്ഞു. മതം നന്മയാണ് ലോകത്തിന് നല്‍കിയത്. മതത്തിന്റെ നന്മയുടെ അടിസ്ഥാനം മുഴുവന്‍ ജനങ്ങളോടുമുള്ള

gulf

മദ്രസ ഫെസ്റ്റ് വൈവിധ്യമായി

റിയാദ്: ഇഎംടി മദ്രസ ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ അരങ്ങേറി. അസീസിയ നെസ്‌റ്റോ ട്രെയിന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സൈദ് മസൂദ്, ഒമാന്‍ എയര്‍ കണ്‍ട്രി മാനേജര്‍ മസൂദ് ദാദ് മുഹമ്മദ് ബലൂഷി, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഡോ. മജീദ് ചിങ്ങോലി, മോഡേണ്‍ ഇന്റര്‍നാഷണല്‍

gulf

ചില്ല പ്രതിമാസ വായന

റിയാദ്: ചില്ലയുടെ പ്രതിമാസവായന കഥകള്‍ വായിച്ചും കഥാനുഭവങ്ങള്‍ പങ്കുവെച്ചും നടന്നു. ‘കഥകളതിസാദരം’ എന്ന ശീര്‍ഷകത്തില്‍ റിയാദ് ബത്ഹയിലെ ശിഫ അല്‍ ജസീറ ഹാളില്‍ നടന്ന പരിപാടിയില്‍ മലയാളത്തിലെ പ്രമുഖരായ ഏഴു കഥാകൃത്തുക്കളുടെ രചനകളാണ് വായിച്ചത്. സിതാര എസിന്റെ കന്യക, കെ രേഖയുടെ നല്ല നടി, കെ ആര്‍ മീരയുടെ ഓര്‍മയുടെ ഞരമ്പ്, ഇന്ദുമേനോന്റെ ആത്മരഹസ്യം, പ്രിയ എ എസിന്റെ ക്രിസ്മസിനെ കുറിച്ച് അഞ്ചു വാചകങ്ങള്‍, സി എസ് ചന്ദ്രികയുടെ പാല്‍ക്കൂണ്‍, ധന്യാരാജിന്റെ സാത്താന്‍ അരുള്‍ ചെയ്തു എന്നീ

Scroll to Top