Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ദുരന്തഭൂമിയില്‍ സൗദി റസക്യൂ സംഘം രക്ഷാ ദൗത്യം തുടരുന്നു

റിയാദ്: സൗദി ദുരന്തനിവാരണ സേന തുര്‍ക്കിയിലെ 46 പ്രദേശങ്ങളില്‍ സേവനം അനുഷ്ടിക്കുന്നുണ്ടെന്ന് റിയാദ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍. ദുരിത ബാധിതരെ സഹായിക്കാന്‍ ധനസമാഹരണം തുടരുകയാണ്. ഇതുവരെ പൊതുജനങ്ങളില്‍ നിന്ന് 38 കോടി റിയാല്‍ സമാഹരിച്ചതായും റിലീഫ് സെന്റര്‍ വ്യക്തമാക്കി.

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് സൗദി സെര്‍ച് ആന്റ് റസ്‌ക്യൂ സേന രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധിയാളുകളെ നിര്‍ണയിക്കാനും അവരെ പുറത്തെത്തിക്കാനും സംഘത്തിനു കഴിഞ്ഞു. എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക വിദഗ്ദര്‍ക്കും പുറമെ ഡോക്ടരും പാരാമമെഡിക്കല്‍ ജീവനക്കാരും സംഘത്തിലുണ്ട്.

ദുരിത ബാധിതരെ സഹായിക്കാന്‍ വിമാന മാര്‍ഗം കൂടുതല്‍ വസ്തുക്കള്‍ തുര്‍ക്കിയിലും സിറിയയിലും എത്തിക്കുമെന്ന് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ വക്താവ് ഡോ. സാമിര്‍ അല്‍ ജുതൈലി പറഞ്ഞു. രക്ഷാ ദൗത്യ സംഘവുമായി നിരന്തരം റിലീഫ് സെന്റര്‍ ബന്ധപ്പെടുന്നുണ്ട്. അവര്‍ ആവശ്യപ്പെടുന്ന ദുരിതാശ്വാസ വസ്തുക്കളാണ് എത്തിക്കുന്നത്.

റിലീഫ് സെന്ററിന്റെ സാഹിം പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം തുടരുകയാണ്. ഇതുവരെ 38.3 കോടി റിയാല്‍ സമാഹരിച്ചതായും സാമിര്‍ അല്‍ ജുതൈലി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top