റിയാദ്: സൗദി അറേബ്യയിലെ തെക്കു കിഴക്കന്‍ അതിര്‍ത്തിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍
അപായമോ നാശനഷ്ടങ്ങളോ ഇല്ല. സൗദി ജിയോളജിക്കല്‍ സര്‍വേയുടെ കീഴിലുളള ദേശീയ ഭൂകമ്പ നിരീക്ഷണ നെറ്റ്‌വര്‍ക്ക് ആണ് ഇന്ന് രാവിലെ 7.55ന് ഭൂകമ്പനം അനുഭവപ്പെട്ടതായി അറിയിച്ചത്.
തെക്കുകിഴക്കന്‍ മേഖലയില്‍ 16 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനലനം. അയല്‍ രാജ്യമായ ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് 240 കിലോ മീറ്റര്‍ അകലെയാണ് ഭൂചനമെന്ന് ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അല്‍ അല്‍ഖൈല്‍ പറഞ്ഞു.
രാജ്യാതിര്‍ത്തിയില്‍ നിന്ന് ഏറെ ദൂരെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അതുകൊണ്ടുതന്നെ സൗദിയെ ബാധിച്ചിട്ടില്ലെന്ന് അബ അല്‍ഖൈല്‍ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും ചലനങ്ങള്‍ നിരീക്ഷിക്കുന്നതിന് 291 ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ രേഖപ്പെടുത്ത ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നുണ്ടെ സൗദി ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.