റിയാദ്: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും അധിക നികുതിയും കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് കെഎംസിസി കൗണ്‍സില്‍. വെള്ള കരം, വൈദ്യുതി ചാര്‍ജ് എന്നിവ കൂട്ടിയതോടെ സാധാരണക്കാര്‍ക്ക കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പുതുതായി തിരഞ്ഞെടുത്ത റിയാദ് കെ എം സി സി മങ്കട മണ്ഡലം ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു.
കൗണ്‍സില്‍ യോഗം റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി പ്രസിഡന്റ് നജ്മുദ്ദീന്‍ മഞ്ഞളാംകുഴി ഉദ്ഘാടനം ചെയ്തു. പുഴക്കാട്ടിരി പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അലിക്കുട്ടി തൈക്കാടന്‍ അധ്യക്ഷത വഹിച്ചു. അലിക്കുട്ടി തൈക്കാടന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഉമര്‍ ചൂരിപ്പുറത്ത് (പ്രസിഡന്റ്), ഗഫൂര്‍ കരുവാടി (ജന. സെക്രട്ടറി), ദില്‍ഷാദ് മഞ്ഞളാംകുഴി (ട്രഷറര്‍), ഉസ്മാന്‍ പുലവഴി (ചെയര്‍മാന്‍), ജാഫര്‍ പൂളക്കല്‍ , ഷഫീഖ് മണ്ടോത് പറമ്പില്‍, നൗഫല്‍ മൂന്ന്കണ്ടത്തില്‍, റാഫി ചക്കംതൊടി, അനീഷ് പാണരത്ത്, അമീര്‍ ഫൈസല്‍ മാമ്പ്രത്തൊടി (വൈസ് പ്രസിഡന്റുമാന), ലുഖ്മാന്‍ കല്ലിങ്ങല്‍, ഇസ്മായില്‍ മണ്ണുംകുളം, ഷിബിന്‍ വിപി പുഴക്കാട്ടിരി , ശംസുദ്ധീന്‍ അല്ലൂര്‍, അസ്‌ലം നെച്ചിക്കാട്ടില്‍ , ഷഫീഖ് രാമപുരം (സെക്രട്ടറിമാര്‍) എന്നിവരാണ് റിയാദ് പുഴക്കാട്ടിരി പഞ്ചായത്ത് പുതിയ ഭാരവാഹികള്‍.
ഷാഫി മാസ്റ്റര്‍ തുവൂര്‍, സഊദി കെ എം സി സി നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര, റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ജനറല്‍ സെക്രെട്ടറി റിയാസ് ചിങ്ങത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ ടി അബൂബക്കര്‍ ,സൈദലവി ഫൈസി പനങ്ങാങ്ങര,അബ്ദുള്ള ഉരുനിയന്‍ ,ഷഫീഖ് കുറുവ ,ഷബീബ് കരുവള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാറൂഖ് തീരൂര്‍ക്കാട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി .ഷംസു അല്ലൂര്‍ ഖിറാഅത് നടത്തി. റിയാസ് പരിയാരത്ത് സ്വാഗതവും ഷമീര്‍ മാനു നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.