Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

സൗദിയില്‍ ശമ്പള വര്‍ധനവെന്ന് റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഈ വര്‍ഷം 6 മുതല്‍ 10 ശതമാനം വരെ ശമ്പളം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ജിസിസി രാജ്യങ്ങളിലെ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏറ്റവും ഉയര്‍ന്ന വര്‍ധനവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സൗദിയിലെ 88 ശതമാനം കമ്പനികളും ഈ വര്‍ഷം ശമ്പളത്തില്‍ വര്‍ധനവ് വരുത്തി. ഗള്‍ഫ് രാജ്യങ്ങിള്‍ 63 ശതമാനം കമ്പനികള്‍ മാത്രമാണ് ശമ്പളത്തില്‍ വര്‍ധനവ് വരുത്തിയത്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനി പ്രോകാപിറ്റ നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വ്യവസായികളും ഹ്യൂമന്‍ റിസോഴ്‌സ് എക്‌സ്‌പെര്‍ട്‌സും വിവിധ മേഖലകളിലുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

തൊഴിലാളികള്‍ക്ക് വാര്‍ഷിക അലവന്‍സ് ഉള്‍പ്പെടെ സേവന, വേതന വ്യവസ്ഥകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലും സൗദിയിലെ കമ്പനികള്‍ മുന്നിലാണ്. സൗദിയില്‍ 83.1 ശതമാനം കമ്പനികള്‍ അലവന്‍വിതരണം ചെയ്തപ്പോള്‍ ഗള്‍ഫ് നാടുകളിലെ ശരാശരി 62.7 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജീവിത ചെലവില്‍ വര്‍ധനവ് ദൃശ്യമായ സാഹചര്യത്തില്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ സൗദിയിലെ 55 ശതമാനത്തിലധികം കമ്പനികള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top