Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

റിയാദില്‍ 42 കിലോ മീറ്റര്‍ മാരത്തണ്‍

റിയാദ്: വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച മാരത്തണ്‍ മത്സരയോട്ടത്തില്‍ പങ്കെടുത്ത് ആയിരങ്ങള്‍. സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷനാണ് മാരത്തണ്‍ രണ്ടാം എഡിഷന് നേതൃത്വം നല്‍കിയത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പതിനായിരത്തിലധികം പേരാണ് 42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള മാരത്തണ്‍ മത്സരയോട്ടത്തില്‍ പങ്കെടുത്തത്. രാജ്യത്ത് നടക്കുന്ന പ്രഥമ പ്രഫഷണല്‍ അന്തര്‍ദേശീയ മത്സരമാണിത്.

റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ആരംഭിച്ച മത്സരം ദറഇയ്യ, പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡ്, കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സിറ്റി, ഡിജിറ്റല്‍ സിറ്റി തുടങ്ങി തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങള്‍ വഴി കടന്നു പോയി. വിഷന്‍ 2030ന്റെ ഭാഗമായി ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുളള പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് മാരത്തണ്‍ സംഘടിപ്പിച്ചതെന്ന് സൗദി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി.

സൗദി ഒളിമ്പിക് കമ്മിറ്റി, അത്‌ലറ്റിക് ഫെഡറേഷന്‍, നാഷണല്‍ ഈവന്റ് സെന്റര്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന മത്സരത്തില്‍ പങ്കെടുത്തവരില്‍ 52 ശതമാനം സ്വദേശികളാണ്. ഇന്ത്യ, ഫിലിപ്പീന്‍സ്, പാക്കിസ്ഥാന്‍, യുകെ, അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുളളവരും മത്സരിത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top