
റിയാദ്: സൗദിയില്‍ മൂല്യ വര്‍ധിത നികുതി ലംഘനം നടത്തുന്നവരെ ബോധവത്ക്കരിക്കുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി. ആദ്യ ഘട്ടത്തില്‍ ഇവര്‍ക്ക് പിഴ ചുമത്തില്ല. നിയമ ലംഘനങ്ങള്‍ക്കുളള പിഴ സംഖ്യ പുനര്‍ നിര്ണയിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാപാര കേന്ദ്രങ്ങളില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ പരിശോധനകളില്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തില്ല. പിഴ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താനാണ് തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി.
എന്നാല്‍ മൂന്നു മാസത്തിനകം നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തും. അതേസമയം, ഗുരുതര നിയമലംഘനങ്ങള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്കി. നികുതി വെട്ടിപ്പ്, നികുതി കുടിശ്ശിക, നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുക, കൃത്രിമം കാണിക്കുക, എന്നിവ ഗുരുതര നിയമ ലംഘനങ്ങളാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തും. പുനര്‍നിര്‍ണയിച്ച വാറ്റ് നിയമ ലംഘനങ്ങളം അവക്കുളള പിഴകളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






