
റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയ്ക്ക് സീതിസാഹിബ് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു. കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പുരസ്‌കാരംപാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആണ് സമ്മാനിച്ചത്. എക്‌സിറ്റ് 18ലെ സലാഹിയ വിശ്രമ കേന്ദ്രത്തില്‍ നടന്ന സര്‍ഗം-2022 കുടുംബ സംഗമത്തിലാണ് അവാര്‍ഡ് നല്‍കിയത്. ജില്ലാ പ്രസിഡണ്ട് ഷൗക്കത്ത് അലി പാലപ്പിള്ളി അധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സമൂഹ്യ, ജീവകാരുണ്യ സേവനരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കുടുംബ സുരക്ഷാ പദ്ധതി ഉള്‍പ്പെടെ പ്രവാസി ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുക വഴി റിയാദ് കെഎംസിസിയെ ജനകീയമാക്കി. പുരസ്‌കാര നിര്‍ണ്ണയ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ വൈസ് പ്രസിഡണ്ട് ശിഫ്‌നാസ് ശാന്തിപുരം അവതരിപ്പിച്ചു.
സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് ജനറല്‍ സെക്രട്ടറി കബീര്‍ വൈലത്തൂര്‍, എസ്‌ഐസി പ്രതിനിധി ഷാഫി ദാരിമി പുല്ലാര, കെഎംസിസി നേതാക്കളായ വികെ മുഹമ്മദ്, ജലീല്‍ തിരൂര്‍, സിദ്ദീഖ് തുവ്വൂര്‍, ശുഐബ് പനങ്ങാങ്ങര, കെടി അബൂബക്കര്‍, മജീദ് പയ്യന്നൂര്‍, ഷഫീര്‍ തിരൂര്‍, ബാവ താനൂര്‍, പിസി അലി വയനാട്, നൗഷാദ് ചാക്കീരി, അക്ബര്‍ വേങ്ങാട്ട്, ഷംസു പെരുമ്പട്ട, ദമ്മാം തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ തിരുനെല്ലൂര്‍, റിയാദിലെ വിവിധ ജില്ലാ മണ്ഡലം ഏരിയ കെഎംസിസി നേതാക്കന്മാര്‍, വനിതാ വിങ്ങിന്റെയും സൈബര്‍ വിംഗിന്റെയും പ്രതിനിധികള്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

സീതി സാഹിബ് ചരിത്ര വായന എന്ന വിഷയം വനിതാ കെഎംസിസി പ്രസിഡണ്ട് റഹ്മത്ത് അഷ്‌റഫ്, സിദ്ദീഖ് കോങ്ങാട് എന്നിവര്‍ അവതരിപ്പിച്ചു. സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയം ജില്ലാ സെക്രട്ടറി ഷാഫി വടക്കേക്കാട് വിശദീകരിച്ചു.
കൊവിഡ് കാലത്തും തുടര്‍ന്നും റിയാദില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വനിതാ കെഎംസിസിയിലെ തൃശൂര്‍ ജില്ലാ പ്രതിനിധികളായ ഫസ്‌ന ഷാഹിദിനും നജ്മ ഹാഷിമിനും ജില്ലാ കമ്മിറ്റി പുരസ്‌കാരം സമ്മാനിച്ചു. സലീം മാസ്റ്റര്‍ ചാലിയത്തിന്റെ നേതൃത്വത്തില്‍ വിനോദ വിജ്ഞാന കലാ കായിക മത്സരങ്ങളും നടന്നു.
ഹിജാസ് തിരുനെല്ലൂര്‍, ബഷീര്‍ ചെറുവത്താണി, മുഹമ്മദ് കുട്ടി മുള്ളൂര്‍ക്കര, ഉസ്മാന്‍ തളി, സലീം പാവറട്ടി, ഷാഹിദ് കറുകമാട്, ഷാഹിദ് തങ്ങള്‍, ഇബ്രാഹിം ദേശമംഗലം, സുബൈര്‍ ഒരുമനയൂര്‍, നാസര്‍ ആറ്റുപുറം, വനിതാ വിങ് പ്രതിനിധികളായ ഫസ്‌നാ ഷാഹിദ്, നജ്മ ഹാഷിം, ജിസ്‌ന മുഹമ്മദ് ഷാഫി, ഷഫ്‌ന അന്‍ഷാദ്, ഷംസി മന്‍സൂര്‍ എന്നിവന നേതൃത്വം നല്‍കി. സെക്രട്ടറി അന്‍ഷാദ് കൈപ്പമംഗലം സ്വാഗതവും ഉമ്മര്‍ ചളിങ്ങാട് നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് ഷഹ്‌സാദ് ഖിറാഅത്ത് നടത്തി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






