റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയെ അംബാസഡര്‍ നാമനിര്‍ദേശം ചെയ്തു. നാല് വനിതകള്‍ ഉള്‍പ്പെട്ട ആറംഗ സമിതിയ്ക്ക് സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നല്‍കി. മലയാളിയായ ഷഹനാസ് അബ്ദുല്‍ ജലീല്‍ ആണ് ചെയര്‍ പേഴ്‌സന്‍. സയ്ദ് സഫര്‍ അലി, ഷഹ്‌സിന്‍ ഇറാം, പ്രഷിന്‍ അലി, ഡോ. സാജിദ ഡോ. സുമയ്യ സംഗേര്‍സ്‌കോപ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് പുതിയ ഭരണ സമിതി നിലവില്‍ വന്നതായി അറിയിച്ചത്. ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമാണ് വനിത മാനേജിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനം വഹിക്കുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.