
റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജു.കെ.സി (ചീഫ് ഓര്‍ഗനൈസര്‍), നിഹാദ് അന്‍വര്‍ (അഡ്മിന്‍ ലീഡ്), കെ.പി റയീസ് (ഫിനാന്‍സ് ലീഡ്) എന്നിവരെ തെരഞ്ഞെടുത്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോഴിക്കോടന്‍സ് സ്ഥാപക അംഗങ്ങളായ നാസര്‍ കാരന്തൂര്‍, മിര്‍ഷാദ് ബക്കര്‍, ഫൈസല്‍ വടകര എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

മുഹമ്മദ് ആഷിഫ് (പ്രോഗ്രാം), മുഹമ്മദ് ഷഹീന്‍ (ഫാമിലി), അബ്ദുല്‍ റഷീദ് പൂനൂര്‍ (ചില്‍ഡ്രന്‍ ആന്റ് എജ്യുഫണ്‍), നിസാം ചെറുവാടി (ബിസിനസ്), അനില്‍ മാവൂര്‍ (സ്‌പോര്‍ട്‌സ്), അന്‍സാര്‍ കൊടുവള്ളി (ഐ.ടി), സി.ടി സഫറുള്ള (മീഡിയ), മിര്‍ഷാദ് ബക്കര്‍ (ഫൗണ്ടര്‍ ഒബ്‌സര്‍വര്‍) എന്നിവരെയും തെരഞ്ഞെടുത്തു. മുന്‍ ചീഫ് ഓര്‍ഗനൈസര്‍ കബീര്‍ നല്ലളം പ്രവര്‍ത്തന റിപ്പോര്‍ട്ടും റാഫി കൊയിലാണ്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

വിവിധ രാജ്യങ്ങളിലേക്ക് കോഴിക്കോടന്‍സ് കൂട്ടായ്മ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഗ്ലോബല്‍ ഫോറത്തിന്റെ രൂപരേഖ കോര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍ അവതരിപ്പിച്ചു. വിലങ്ങാട് പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി കോഴിക്കോടന്‍സ് പ്രഖ്യാപിച്ച വീട് നിര്‍മാണത്തിന്റെ പുരോഗതി റാഫി കൊയിലാണ്ടി വിശദീകരിച്ചു. പരിപാടിയില്‍ മുനീബ് പാഴൂര്‍, ഹര്‍ഷദ് ഫറോക്ക്, സഹീര്‍ മുഹ്‌യുദ്ധീന്‍, ഷമീം മുക്കം, റംഷി, പ്രഷീദ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് ഓര്‍ഗനൈസര്‍ ഷാജു കെ.സി നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






