
റിയാദ്: ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി ഷിഫ മലയാളി സമാജം. രണ്ട് വര്‍ഷോപ്പുകളായി സജ്ജീകരിച്ച ഇഫ്താര്‍ വിരുന്നില്‍ ആയിരത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് ഇല്യാസ് സാബു അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, സത്താര്‍ കായംകുളം, ഷൈജു പച്ച, നാസര്‍ ലേയ്‌സ്, പുഷ്പന്‍, റാഫി കൊയിലാണ്ടി, സുധീര്‍ കുമ്മിള്‍, അലക്‌സ് കൊട്ടാരക്കര, അയൂബ് കരൂപ്പടന്ന, ജബ്ബാര്‍ പൂവാര്‍, സുല്‍ഫി എന്നവര്‍ ആശംസകള്‍ നേര്‍ന്നു. മുജിബ് കായംകുളം റമദാന്‍ സന്ദേശം നല്‍കി.

ഷിഫ മലയാളി സമാജം പതിനഞ്ചാം വാര്‍ഷികം ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ നടത്തും. കേരളത്തില്‍ നിന്നുളള കലാകാരന്മാരെ പങ്കെടുപ്പിച്ച് കേരളോത്സവം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ചടങ്ങിന് ഇഫ്താര്‍ കണ്‍വീനര്‍ അലി ഷൊര്‍ണ്ണൂര്‍ സ്വാഗതവും സെക്രട്ടറി മധു വര്‍ക്കല നന്ദിയും പറഞ്ഞു.

രക്ഷാധികാരികളായ വര്‍ഗീസ് ആളുര്‍കാരന്‍,മുരളി അരീക്കോട്, വൈസ് പ്രസിഡന്റ് മാരായ ഫിറോസ് പോത്തന്‍കോട് രതീഷ് നാരായണന്‍ജോയിന്‍ ട്രെഷറര്‍ബാബു കണ്ണോത്ത്,സലീഷ്,ഹനീഫ കൂട്ടായി, കുഞ്ഞമ്മദ്,റഹിം പറക്കോട്, സന്തോഷ് തിരുവല്ല, ഷജീര്‍, ഉമ്മര്‍ പട്ടാമ്പി, വിശ്വംബരന്‍, അജയന്‍, മണി ആറ്റിങ്ങല്‍, ഹാനിഫവാഴങ്ങല്‍, ബിജു സി എസ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






