Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ജേര്‍ണലിസം പഠിക്കാനും പരിശീലിക്കാനും അവസരം

റിയാദ്: ലൈവ് മീഡിയ അക്കാദമി ജേര്‍ണലിസം പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. പത്ര-ദൃശ്യ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയാ, സിറ്റിസണ്‍ ജേര്‍ണലിസം എന്നിവയില്‍ പഠനവും പ്രായോഗിക പരിശീലനവും ഉള്‍പ്പെടുന്നതാണ് കോഴ്‌സ്. ഹൈസ്‌കൂള്‍, പ്ലസ് ടൂ വിദ്യാര്‍ഥികള്‍, വീട്ടമ്മമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പ്രവേശനം. മലയാളം മാധ്യമമായ കോഴ്‌സില്‍ പ്രായപരിധിയും അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും ബാധകമല്ല. വ്‌ളോഗര്‍, യൂടൂബര്‍, സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ എന്നിവര്‍ക്ക് മികച്ച ഉളളടക്കം രൂപകത്പ്പന ചെയ്യാനും സര്‍ഗ ശേഷി പരിപോഷിപ്പിക്കാനും കോഴ്‌സ് സഹായിക്കും. അഭിരുചിയുളളവര്‍ 0501650570 നമ്പരില്‍ ബന്ധപ്പെടുക.

വാര്‍ത്താ ഘടന, വാര്‍ത്താ ശേഖരണം, റിപ്പോര്‍ട്ടിംഗ്, എഡിറ്റിംഗ്, ഫീച്ചര്‍ റൈറ്റിംഗ്, ന്യൂസ് ഫോട്ടോഗ്രഫി, ക്യാമറ, മൊബൈല്‍ ഫോണ്‍ ഷൂടിംഗ്, വിഷ്വല്‍ എഡിറ്റിംഗ്, സൗണ്ട് റിക്കോര്‍ഡിംഗ്, ടെലിവിഷന്‍ വാര്‍ത്തകള്‍, ന്യൂസ് പ്രൊഡക്ഷന്‍, ന്യൂസ് ഫോട്ടോഗ്രഫി, പത്രസ്വാതന്ത്ര്യം, മീഡിയാ എതിക്‌സ്, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മീഡിയ ആന്റ് മാര്‍ക്കറ്റിംഗ്, ടിവി ആങ്കറിംഗ്, വോയ്‌സ് ഓവര്‍, സൈബര്‍ ലോകത്തെ സാധ്യതകള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. തിയറി ക്ലാസുകളും പ്രായോഗിക പരിശീലനവും ഉള്‍പ്പെടെ നാലുമാസമാണ് കോഴ്‌സിന്റെ കാല ദൈര്‍ഘ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top