Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ഷിഫ വെല്‍ഫെയര്‍ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: ശിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ശിഫയിലെ അല്‍ അവാഫി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. കോശി മാത്യൂസ് മാവേലിക്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശിഫയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ പങ്കെടുത്തു. ആരോഗ്യ പരിശോധനകള്‍, വൈദ്യസഹായങ്ങള്‍ എന്നീ സേവനങ്ങള്‍ക്ക് ഡോക്ടര്‍മാരും നഴ്‌സുമാരും നേതൃത്വം നല്‍കി.

അസോസിയേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം പുന്നല, വൈസ് ചെയര്‍മാന്‍ റഷീദ് കൊളമ്പന്‍, പ്രസിഡന്റ് സിനാന്‍ ബാബു, ഇബ്രാഹിം പട്ടാമ്പി, അജിത് കുമാര്‍ കടക്കല്‍, സാദിഖ് കൊളപ്പാടം, നാസര്‍ കൊട്ടുകാട്, തുളസി കൊട്ടാരക്കര, സഹല്‍ ഫറൂഖ്, ജോര്‍ജ് ദാനിയല്‍, സജി സിയാംകണ്ടം, കരീം കൊടപ്പുറം, ജോണ്‍ ജേക്കബ്, സലീം കോട്ടപ്പുറം, അഷ്‌റഫ് കൊണ്ടോട്ടി, സിദ്ദീഖ് മഞ്ചേരി, വിജയന്‍ പാറശ്ശാല, രാജന്‍ തിരുവനന്തപുരം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top