Sauditimesonline

SAUDI AIR DEFENSE
മിസൈല്‍ ദൃശ്യങ്ങള്‍ പകരര്‍ത്തരുത്; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

ഷിഫാ മലയാളി സമാജം കായികോത്സവം മാറ്റി വച്ചു; വിവാഹ സഹായം വിതരണം ചെയ്തു

റിയാദ്: ഷിഫാ മലയാളി സമാജം ഏഴു വര്‍ഷമായി നടത്തിവരുന്ന കായികോത്സവം മാറ്റിവെക്കാന്‍ തീരുമാനിച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് പരിപാടി മാറ്റിവെക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രില്‍ 3, 10 തീയതികളില്‍ നടത്താനിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ാണ് മാറ്റിവെച്ചത്. 24 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ പ്രളയകാലത് ഷിഫ മലയാളി സമാജം ‘കേരളോത്സവം’ സാംസ്‌കാരിക പരിപാടിയും മാറ്റിവച്ചിരുന്നു. കേരളോത്സവത്തിനായി സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്‍കി.

യോഗത്തില്‍ പ്രസിഡന്റ് ഇല്ല്യാസ് സാബു അധ്യക്ഷത വഹിച്ചു. പെണ്മക്കളുടെ വിവാഹ ധന സഹായ പദ്ധതി പ്രകാരം വെഞ്ഞാറമൂട് സ്വദേശി മുഹമ്മദ് നാസറിന് സമാജത്തിന്റെ സഹായം മണി ആറ്റിങ്ങല്‍ കൈമാറി. സെക്രട്ടറി പ്രകാശ് ബാബു, ട്രഷറര്‍ ഷാജി പിള്ള, മോഹനന്‍ കരുവാറ്റ, ഫിറോസ് പോത്തന്‍കോട്, രതീഷ് നാരായണന്‍, റഹിം പറക്കോട്, ഷജീര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top