Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (SMCK) ഓണാഘോഷം നടത്തി

റിയാദ് :SMCK യുടെ ഓ​ണാ​ഘോ​ഷം ‘ഓണം പൊന്നോണം 2025’ എ​ന്ന പേ​രി​ൽ മലാസിലെ ചെറീസ് ൽ വെച്ച് ന​ട​ന്നു. വൈസ് പ്ര​സി​ഡ​ന്റ്‌ ഷിജി ഫ്രാൻസിസ് ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സംസ്‍കാരിക സമ്മേളനം ട്രഷറർ ബേബി തോമസ് സ്വാ​ഗ​തം പറഞ്ഞു. ഓ​ണാ​ഘോ​ഷം പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോർഡിനേറ്റർ ജിന്റോ തോമസ് ന​ന്ദി പ​റ​ഞ്ഞു.

സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ,ഡോക്ടർ റഷീദ്,ജനറൽ സെക്രട്ടറി ഫൈസൽ മുനീർ,വൈസ് പ്രസിഡന്റ് ജോണി തോമസ് ,ഡോമനിക് സാവിയോ (റിയാദ് ടാക്കിസ് ),ജോയിന്റ് സെക്രട്ടറി ആൻസൻ ജയിംസ്, എക്സിക്യൂട്ടീവ് ഭാരവാഹികൾ ആയ ജെയ്സൺ തോമസ്,രഞ്ജു പാടത്,ബിനോയ് ഉലഹന്നാൻ,അജീഷ് അശോക്, നിഷബെന്നി,ശോശാമ്മ ജിജിമോൻ,ജാസ്മിൻ പ്രദീപ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.റോണിജോസഫ്(മുഖ്യതിഥി)ക് ഉപഹാരം ശിഹാബ് കൊട്ടുകാട് നൽകി,നൗഷാദ്,ലാലിസജീവൻ, ശൈലജ,അൻജു,ഫൗസി,ജാൻസി, റിനുസ് റിണി,അബി,ലിജി,സുനിത,സൗമ്യ,ധന്യ നായർ,സുധിജോബിൻ, ബാബു ജോസഫ്,ദീപ,ഗായത്രി,തസ്‌ലിം എന്നിവർ പരിപാടികൾക് നേതൃത്വം കൊടുത്തു..

SMCK കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​നെ ഏ​റെ ആ​ക​ർ​ഷ​ക​മാ​ക്കി. ഷിജി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലേ​ഡീ​സ് വി​ങ് അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി & ഫേഷൻ ഷോ,സ്റ്റാഫ്‌ കളുടെ ഫ്യൂഷൻ ഡാൻസും സ​ദ​സ്സി​ന് പു​തി​യ ദൃ​ശ്യാ​നു​ഭ​വ​മാ​യി​രു​ന്നു. അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ, പാ​ട്ട്, ക​വി​ത എ​ന്നി​വ വള​രെ ഹൃ​ദ്യ​മാ​യി​രു​ന്നു.

ജിജി,റെജി,ജിനി, ജെയിൻ എന്നിവരുടെ നേതൃതത്തിൽ പൂക്കളം ഒരുകി.സത്താർ&ടീം (ഓർക്കസ്ട്രാ), റിയാദ് ബീറ്റ്സ് ടീം ന്റെ മാവേലി, പുലികളി, ചെണ്ട മേളം പ്ര​ക​ട​ന​വും എ​ല്ലാ​വ​രും വ​ള​രെ​യ​ധി​കം ആ​സ്വ​ദി​ച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top