Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയില്‍ റമദാന്‍ സീസണ്‍ ഡിസ്‌കൗണ്ടുകള്‍

റിയാദ്: വ്രതനാളുകളെ വരവേല്‍ക്കാനൊരുങ്ങി സൗദി വിപണി. ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ മാര്‍ച്ച് 26 വരെ 54 ദിവസം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് നല്‍കാന്‍ വാണിജ്യ മന്ത്രാലയം അനുമതി നല്‍കി.

സ്ഥാപനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ അനുമതി നേടണം. അവധിക്കാലത്തെ തിരക്ക് ഒഴിവാക്കാന്‍ നേരുത്തെ ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാനാണ് റമദാന്‍ സീസണിലെ വിലക്കിഴിവിന് പ്രത്യേക ദിവസം പ്രഖ്യാപിച്ചത്. ഇഫ്താര്‍ വിഭവങ്ങള്‍ മുതല്‍ ഈദ് ആഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വരെ വിലക്കിഴിവില്‍ ലഭ്യമാണ്. റീട്ടെയില്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ക്കും ഓഫര്‍ നല്‍കാം.

പെരുന്നാളിന് ശേഷവും പ്രമോഷന്‍ തുടരും. വ്യാജ ഡിസ്‌കൗണ്ടുകള്‍ തടയുക, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് മന്ത്രാലയം വിപണി നിയന്ത്രിക്കാന്‍ നടപടി തുടങ്ങിയത്. വിലക്കിഴിവ് പ്രഖ്യാപിക്കുന്ന സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലൈസന്‍സ് നേടണം.

വില്‍പ്പന കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ലൈസന്‍സില്‍ ബാര്‍കോഡ്, ക്യുആര്‍ കോഡ് എന്നിവ സ്‌കാന്‍ ചെയ്ത് ഓഫറുകളുടെ നിയമസാധുത പരിശോധിക്കാം. എത്രശതാമനം ഡിസ്‌കൗണ്ട് ലഭിക്കും, കാലാവധി, ഉല്‍പ്പന്നങ്ങളുടെ ഇനം എന്നിവ സ്‌കാനിങ്ങിലൂടെ സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top