Sauditimesonline

7 alif school
സാങ്കേതിക മികവിന് വേദിയൊരുക്കി അലിഫ് സ്‌കൂള്‍ 'വെബ് ചാമ്പ്യന്‍ഷിപ്പ്'

വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റം: 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അനുമതി

റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഇഖാമ നേടാന്‍ അവസരം. മാതാപിതാക്കള്‍ രണ്ടുപേരും സൗദിയില്‍ ഇഖാമ ഉളളവരാണെങ്കില്‍ വിസിറ്റിംഗ് വിസയിലുളള മക്കള്‍ക്ക് ആശ്രിത വിസയിലേയ്ക്ക് മാറാം. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണ് ഇത്തരത്തില്‍ ഇഖാമ നേടാന്‍ അനുമതിയുളളത്. സന്ദര്‍ശന വിസയിലുള്ള മക്കള്‍ രാജ്യം വിടാതെ തന്നെ ഇഖാമയിലേക്ക് മാറാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രത്യേക സാഹചര്യങ്ങളില്‍ ഭാര്യയുടെ വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാനും അനുവദിക്കും. മാനുഷിക പരിഗണനയാണ് ഇതിനു മാനദണ്ഡം. അസുഖമുളള ഭര്‍ത്താവിനെ പരിചരിക്കാന്‍ വിസിറ്റ് വിസയില്‍ സൗദിയിലെത്തുന്ന ഭാര്യയ്ക്ക് ആശ്രിത വിസയും ഇഖാമയും അനുവദിക്കും. ഇത്തരത്തില്‍ അസാധാരണ കുടുംബ സാഹചര്യങ്ങളില്‍ ഇഖാമ നേടുന്നതിന് ജവാസാത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

കമ്പനികള്‍ ഉപയോഗിക്കുന്ന മുഖീം പോര്‍ട്ടല്‍ വഴി ചില പ്രത്യേക പ്രൊഫഷണല്‍ തസ്തികകളില്‍ ഉള്ളവര്‍ക്കും വിസിറ്റ് വിസ മാറ്റാനുള്ള സൗകര്യം ലഭ്യമാണ്. ഇത് കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പിനും കര്‍ശനമായ നിബന്ധനകള്‍ക്കും വിധേയമാണ്. സാധാരണ ടൂറിസ്റ്റുകള്‍, ബിസിനസ് വിസയിലെത്തുന്നവര്‍, ഫാമിലി വിസിറ്റ് വിസയിലുളളവര്‍ എന്നിവര്‍ക്ക് ഇഖാമ നേടാന്‍ കഴിയില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top