Sauditimesonline

RUKSANA TAHIYA
സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

റിയാദില്‍ റിപ്പബ്ലിക് ദിനാഘോഷം; ഇന്ത്യ-സൗദി ബന്ധങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സാംസ്‌കാരിക വിരുന്ന്

റിയാദ്: ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യന്‍ എംബസി ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ കള്‍ച്ചറല്‍ പാലസില്‍ സാംസ്‌കാരിക വിരുന്ന് ഒരുക്കി. റിയാദ് മേഖലാ അണ്ടര്‍സെക്രട്ടറി ഡോ. ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈര്‍ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര ഉപ മന്ത്രി പ്രിന്‍സ് അബ്ദുലഅസീസ് ബിന്‍ മുഹമ്മദ് ബിന്‍ അയ്യാഫും സന്നിഹിതനായിരുന്നു. സൗദിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസികള്‍ എന്നിവര്‍ ഉള്‍പ്പെടെ 700ലധികം അതിഥികള്‍ പങ്കെടുത്തു.

ഇന്ത്യ-സൗദി ഉഭയകക്ഷി പങ്കാളിത്തം ശക്തമായി മുന്നേറുകയാണ്. എല്ലാ മേഖലയിലും ഇതു ദൃശ്യമാണെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്‍ പറഞ്ഞു. 2025 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിച്ചതും, ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തി പകര്‍ന്നതും അംബാസഡര്‍ ചൂണ്ടിക്കാട്ടി.

സാംസ്‌കാരിക പരിപാടിയില്‍ ‘വന്ദേ മാതരം’ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്താവിഷ്‌കാരം ശ്രദ്ധേ നേടി. കേരളത്തിന്റെ പാരമ്പര്യ കലാരൂപം തെയ്യം അവതരിപ്പിച്ചു. ഇന്ത്യയുടെ സമൃദ്ധവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകം വിളംബരം ചെയ്യുന്ന കലാവിരുന്നാണ് അരങ്ങേറിയത്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സാരികളുടെ ശേഖരം ഉള്‍പ്പെടെ ഇന്ത്യന്‍ വസ്ത്ര ശൈലികളുടെ പ്രത്യേക പ്രദര്‍ശനവും ഒരുക്കി. ഇന്ത്യന്‍ നെയ്ത്ത് പാരമ്പര്യത്തിന്റെ വൈവിധ്യവും കൈത്തറി വൈദഗ്ധ്യവും അതിഥികള്‍ക്ക് നവ്യാനുഭവമായി.

ഇന്ത്യന്‍ കാപ്പിയുടെ രുചി നകരാനും ടൂറിസം, ആരോഗ്യം എന്നിവ പരിചയപ്പെടാനും പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു. വിവിധ ഫുഡ് സ്റ്റാളുകളില്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ ആസ്വദിച്ചാണ് അതിഥികള്‍ മടങ്ങിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top