Sauditimesonline

7 isma
കൈത്താങ്ങായ് 'സേഫ് വേ'; സാന്ത്വനമായ് ഇസ്മ മെഡിക്കല്‍

ദമ്മാമില്‍ ‘കാര്യവിചാരം’: സാഹിത്യ സല്ലാപമൊരുക്കി മലയാളി സമാജം

ദമ്മാം: സാഹിത്യ സല്ലാപമൊരുക്കി മലയാളി സമാജം. ‘കാര്യവിചാരം: സര്‍ഗ പ്രതിഭകള്‍ക്കൊപ്പം’ എന്ന പേരിലായിരുന്നു പരിപാടി. സാഹിത്യ പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ജോയ് മാത്യൂ, സാഹിത്യക്കാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രസാധകനും എഴുത്തുകാരനുമായ അമ്മാര്‍ കീഴ്പ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.

ദമ്മാം അല്‍മുന സ്‌കൂളില്‍ നടന്ന യോഗം മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ആമുഖഭാഷണം നടത്തി. ജോയ് മാത്യൂ സദസ്സുമായി സംവദിച്ചു. ചലച്ചിത്ര എഴുത്തു മേഖലകളിലേക്കുള്ള തുടക്കം, പിന്നീടുള്ള വഴികളിലെ സന്തോഷങ്ങള്‍, പ്രതിസന്ധികള്‍, മുന്നോട്ടുള്ള യാത്രയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, പ്രതീക്ഷകള്‍, കലാകാരന്മാര്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോട് ഉണ്ടാവേണ്ട പ്രതിബദ്ധത, സ്വന്തം നിലപാടുകള്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു.

എഴുത്തു തുടങ്ങുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍, എഴുതിയ പുസ്തകങ്ങള്‍, കഥാപാത്രങ്ങള്‍, പ്രവാസവും എഴുത്തുമായുള്ള അഭേദ്യമായ ബന്ധം, എഴുത്തിന്റെ പുതുകാല സാധ്യതകള്‍ എന്നിവ ശിഹാബുദീന്‍ പൊയ്ത്തുംകടവും പങ്കുവച്ചു.

ടി.പി മുഹമ്മദ്, മുരളി ഊട്ടുളം, നൗഫല്‍ പാലക്കോത്ത്, ആലിക്കുട്ടി ഒളവട്ടൂര്‍, ഡോ. അജി വര്‍ഗീസ്, അസ്‌ലം കോളക്കോടന്‍, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, പി.ടി അലവി എന്നിവര്‍ സന്നിഹിതരായിരുന്നു. മലയാളി സമാജത്തിന് നല്‍കുന്ന പ്രോത്സാഹനത്തിനു വ്യവസായി മുരളി ഊട്ടുകളത്തെ ചടങ്ങില്‍ ആദരിച്ചു. കവിതാരചനാ മത്സരത്തില്‍ സമ്മാനര്‍ഹയായ സീനത്ത് സാജിദിനുമുള്ള ഉപഹാരം ജോയ് മാത്യൂ സമ്മാനിച്ചു.

മലയാളി സമാജം അംഗത്വ ക്യാമ്പയ്ന്‍ ഉദ്ഘാടനം ബിജു ഗോകുലം, ഗായത്രി ബിജു ദമ്പതികള്‍ക്ക് ഫോം നല്‍കി ജോയ് മാത്യൂ നിര്‍വഹിച്ചു. റൗഫ് ചാവക്കാട്, ശ്രീലക്ഷ്മി, ഹമീദ് കാണിച്ചാട്ടില്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും ജേക്കബ് ഉതുപ്പ് നന്ദിയും പറഞ്ഞു.

മലയാളി സമാജം ഭാരവാഹികളായ ആസിഫ് താനൂര്‍, മുരളീധരന്‍, ഫെബിനാ നജ്മുസമാന്‍, ലീന ഉണ്ണികൃഷ്ണന്‍, നജ്മുസ്മാന്‍, ബിനു പുരുഷോത്തമന്‍, ഹുസൈന്‍ ചമ്പോളില്‍, നസീര്‍ പുന്നപ്ര, ഷാജു അഞ്ചേരി, ഉണ്ണികൃഷ്ണന്‍, ഹുസ്‌നാ ആസിഫ്, സരള ജേക്കബ്, സഹീര്‍ മജ്ദാല്‍ , ജോയ് തോമസ്, അനില്‍ റഹീമ, ബിജു പൂതക്കുളം, ഷാക്കിറ ഹുസൈന്‍, സബി നസീര്‍, നന്ദകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top