Sauditimesonline

obit
പക്ഷാഘാതം: കേളി പ്രവര്‍ത്തകന്‍ റിയാദില്‍ നിര്യാതനായി

‘ഗാനലോക വീഥികളില്‍’ സൗദീതല പ്രകാശനം

ദമ്മാം: ഗായകന്‍ ഫിറോസ് ബാബുവിന്റെ ആത്മകഥ ‘ഗാനലോക വീഥികളില്‍’ സൗദി തല പ്രകാശനം നിര്‍വ്വഹിച്ചു. റഹ്മാന്‍ കാരയാടിന് കോപി നല്‍കി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പ്രകാശനം നിര്‍വഹിച്ചു.

മാപ്പിള പാട്ടിനോടൊപ്പം കഴിഞ്ഞ ആറുപത്തിറ്റാണ്ടു സഞ്ചരിച്ച ഫിറോസ് ബാബുവിന്റെ ആത്മകഥ അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ കഥ പറയുന്ന അപൂര്‍വ്വ ഗ്രന്ഥമാണെന്ന് മാലിക് മഖ്ബൂല്‍ പറഞ്ഞു.

ഫിറോസ് ബാബു, കെ.എം ബഷീര്‍, മന്‍സൂര്‍ പള്ളൂര്‍, മുഹമ്മദ് കുട്ടി കോടൂര്‍, ശിഹാബ് കൊയിലാണ്ടി, സിദ്ധീഖ് പാണ്ടികശാല, ഡോ രാജീവന്‍, ബക്കര്‍ എടയന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top