റിയാദ്: ശ്രീലങ്കന്‍ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിത്പനയും ലുലു ഹൈപ്പറില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 17 വരെ ശ്രീലങ്കയില്‍ നിന്നു തെരഞ്ഞെടുത്ത ഭക്ഷ്യ വിഭവങ്ങളും രുചിക്കൂട്ടുകളും പരിചയപ്പെടാന്‍ ‘ബെസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റില്‍ മവസരം ലഭിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇമി, വിവിധയിനം നാളികേര ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്.
റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബെസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ശ്രീലങ്കന്‍ അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ അംസ മുഖ്യാതിഥിയായിരുന്നു. ലുലു ഹൈപ്പര്‍ സൗദി ഡയറക്ടര്‍ ഷെഹിം മുഹമ്മദ്, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ദക്ഷിണേന്ത്യ, ഇന്തോനേഷ്യന്‍ സ്വാധീനങ്ങളുള്ള ബ്രിട്ടീഷ്, ഡച്ച്, പോര്‍ച്ചുഗീസ്, പാന്‍ഏഷ്യ എന്നിങ്ങനെ നിരവധി കൊളോണിയല്‍ സ്വാധീനമുളള ശ്രീലങ്കയുടെ തനത് പാചക പൈതൃകം ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. പ്രൊമോഷന്റെ ഭാഗമായി ശ്രീലങ്കയിലെ മികച്ച ഗുണ നിലവാരമുള്ള സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്പൂ, കുരുമുളക്, കറുവപ്പട്ട എന്നിവ ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരം ഉണ്ട്. മഞ്ഞള്‍, ജമന്തി, ഔഷധസസ്യങ്ങള്‍ എന്നിവയടങ്ങിയ വൈവിധ്യമാര്‍ന്ന ചായ, ചായ അടിസ്ഥാനമാക്കിയുള്ള ഔഷധ കൂട്ടുകള്‍ എന്നിവയുടെ വിപുൃമായ ശേഖരം ഫെസ്റ്റിന്റെ ഭാഗമാണ്. നാളികേര ക്രീം, തേങ്ങാപ്പാല്‍, കോക്കനട്ട് ഓയില്‍ തുടങ്ങി ആരോഗ്യകരമായ നിരവധി നാളികേര ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. ശ്രീലങ്കന്‍ പച്ചക്കറികളും എത്തിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ ഉല്‍പന്നങ്ങളുടെ സമ്പന്നവും വിശിഷ്ടവുമായ ശേഖരം ഒരുമിച്ച് സൗദി വിപണിയിലെത്തിക്കാന്‍ ലുലു ഹൈപ്പറിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ രുചി വൈവിധ്യം അനുഭവിച്ചറിയുന്നതിന് ഉപഭോക്താക്കള്‍ക്കുളള ക്ഷണമാണ് ശ്രീലങ്കന്‍ ഫെസ്‌റ്റെന്ന് ശ്രീലങ്കന്‍ അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ അംസ പറഞ്ഞു. ശ്രീലങ്കയും അറബ് ലോകവും പങ്കുവെക്കുന്ന സമ്പന്നമായ പാചക അനുഭവം സുഗന്ധവ്യഞ്ജന വ്യാപാരത്തെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ആരോഗ്യകരവും അതുല്യവുമാണെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ് പറഞ്ഞു. ലുലു സോഴ്‌സിംഗ് സെന്റര്‍ വഴി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുത്താണ് ഉപഭോക്താക്കളിലെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.