Sauditimesonline

nurse philimina
നീറുന്ന നാളുകള്‍ക്കൊടുവില്‍ പുഞ്ചിരി; ലഹരി മരുന്നല്ലെന്ന് സ്ഥിരീകരണം, ഫിലോമിനയെ വിട്ടയച്ചു

നിഴലുകള്‍ മാഞ്ഞ അത്ഭുത നിമിഷം; കഅബയ്ക്ക് നേരെ മുകളില്‍ സൂര്യന്‍

മക്ക: വിശുദ്ധ കഅബ ശരീഫിന് നേരെ മുകളില്‍ ഇന്ന് സൂര്യനെത്തുന്ന അപൂര്‍വ പ്രതിഭാസം.. മക്ക സമയം ഉച്ചയ്ക്ക് 12:26ന് ആയിരുന്നു ജ്യോതിശാസ്ത്ര പ്രതിഭാസം. ഈ പ്രത്യേക സമയത്ത് കഅബയുടെയും പരിസരത്തുള്ള ലംബമായ മറ്റ് വസ്തുക്കളുടെയും നിഴലുകള്‍ പൂര്‍ണമായി അപ്രത്യക്ഷമായി. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം സംഭവിക്കുന്ന അത്ഭുത പ്രതിഭാസത്തെ കൗതുകത്തോടെയാണ് വിശ്വാസികളും ശാസ്ത്രലോകവും വീക്ഷിച്ചത്.

സൂര്യന്റെ സഞ്ചാരപഥം മക്കയുടെ അക്ഷാംശത്തിന് നേര്‍രേഖയിലാവുകയും ആകാശത്തിന്റെ മധ്യഭാഗത്ത് കൃത്യം 90 ഡിഗ്രി കോണളവില്‍ സൂര്യന്‍ എത്തുകയും ചെയ്തപ്പോഴാണ് ഈ പ്രതിഭാസം ഉണ്ടായത്. ജിദ്ദ അസ്‌ട്രോണമി സൊസൈറ്റി മേധാവി മാജിദ് അബു സഹ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യരശ്മികള്‍ പൂര്‍ണ്ണമായും ലംബമായി പതിക്കുന്നതിനാല്‍ വസ്തുക്കള്‍ക്ക് ഒരു വശത്തേക്കും നിഴലുകള്‍ രൂപപ്പെടില്ല.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top