Sauditimesonline

nurse philimina
നീറുന്ന നാളുകള്‍ക്കൊടുവില്‍ പുഞ്ചിരി; ലഹരി മരുന്നല്ലെന്ന് സ്ഥിരീകരണം, ഫിലോമിനയെ വിട്ടയച്ചു

റിയാദില്‍ ഓഫര്‍ കൊടുങ്കാറ്റ്; അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘തണ്ടര്‍ ക്ലിയറന്‍സ്’

റിയാദ്: ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവിന്റെ വേറിട്ട അനുഭവം ഒരുക്കി പ്രമുഖ റീറ്റെയ്ല്‍ വിതരണ ശൃംഖല അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ്. മന്‍സൂറ ബ്രാഞ്ചില്‍ ജൂലൈ 16, വ്യാഴാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റദിന ഓഫര്‍ മേള ‘തണ്ടര്‍ ക്ലിയറന്‍സ്’ അരങ്ങേറും. റിയാദ് നഗരത്തില്‍ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ ക്ലിയറന്‍സ് വിപണി ഉപഭോക്താക്കള്‍ക്കായി ഒരുങ്ങുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ നീണ്ടുനില്‍ക്കുന്ന പ്രത്യേക മേളയില്‍ അതിശയിപ്പിക്കുന്ന വിലക്കുറവാണ് വിവിധ ഉത്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം എത്തുന്നവര്‍ക്ക് ഏറ്റവും മികച്ച ഡീലുകള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ‘ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ്ഡ്’ അടിസ്ഥാനത്തില്‍ അല്‍ മദീന മാനേജ്‌മെന്റ് ഒരുക്കിയിരിക്കുന്നത്. ഓഫറിലുള്ള പല ജനപ്രിയ ഉത്പന്നങ്ങളും പരിമിതമായ അളവില്‍ മാത്രമായിരിക്കും ലഭ്യമാകുക.

പ്രത്യേക മേളയിലൂടെ വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളും പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും മികച്ച ലാഭത്തില്‍ സ്വന്തമാക്കാന്‍ സാധിക്കും. പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ബജറ്റ് ഫ്രണ്ട്‌ലിയായി ഷോപ്പിങ് നടത്താന്‍ സഹായിക്കുന്ന ഒറ്റദിന മേള പ്രയോജനപ്പെടുത്താന്‍ റിയാദ് മന്‍സൂറയിലുള്ള അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങിയതായി മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top