Sauditimesonline

nurse philimina
നീറുന്ന നാളുകള്‍ക്കൊടുവില്‍ പുഞ്ചിരി; ലഹരി മരുന്നല്ലെന്ന് സ്ഥിരീകരണം, ഫിലോമിനയെ വിട്ടയച്ചു

റിയാദില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍; പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് പിസിഎഫ്

റിയാദ്: തലസ്ഥാന നഗരിയിലെ പ്രവാസികള്‍ക്കായി പിസിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സുലൈമാനിയയിലെ മലാസ് ഫാമിലി റസ്‌റ്റോറന്റില്‍ നടന്ന പരിപാടി പിസിഎഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ കൊച്ചാലമൂട് ഉദ്ഘാടനം ചെയ്തു.

നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പയിന് പിസിഎഫ് ഉപദേശക സമിതി അംഗം അബ്ദുല്‍ അസീസ് തേവലക്കര, ജി.കെ.പി.എ. ഭാരവാഹി ശരീഫ് സാഹിബ് എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഹരായ പ്രവാസികള്‍ക്കുള്ള പ്രവാസി വെല്‍ഫെയര്‍ സ്‌കീമിന്റെ പെന്‍ഷന്‍ വിതരണം മൂന്നുമാസത്തിലേറെയായി മുടങ്ങിക്കിടക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. സാധാരണ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന കുടിശ്ശിക പെന്‍ഷന്‍ എത്രയും വേഗം വിതരണം ചെയ്യുന്നതിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

റിയാദിലെ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായ ക്യാമ്പയിന്റെ വിജയത്തിനായി പിസിഎഫ് നേതാക്കളായ സലാം മലാസ്, നജുമുദ്ധീന്‍ പൊന്മുണ്ടം, ഹാരിസ് മണ്ണഞ്ചേരി, സുധീര്‍ കേരളപുരം എന്നിവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top