Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

സര്‍ഗാത്മകതയുടെ ആകാശത്തേക്ക്; തഹിയ ഇര്‍ഷാദിന് റാങ്ക് തിളക്കം

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രവേശന പരീക്ഷയില്‍ റിയാദില്‍ പഠിച്ച തഹിയ ഇര്‍ഷാദിന് ജനറല്‍ വിഭാഗത്തില്‍ രണ്ടാം റാങ്കും മുസ്‌ലിം വിഭാഗത്തില്‍ ഒന്നാം സ്ഥാനവും നേടി. മലപ്പുറം ചങ്ങരംകുളം ഇര്‍ഷാദ് പടിക്കല്‍-റുഖ്‌സാന ഇര്‍ഷാദ് ദമ്പതികളുടെ മകളാണ്. കേരളത്തില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (B.Des) കോഴ്‌സില്‍ മെറിറ്റില്‍ 30 സീറ്റുകളാണുളളത്. ആയിരത്തിലധികം വാദ്യാര്‍ത്ഥികളാണ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയത്.

സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടായ കൊല്ലം ചന്ദനത്തോപ്പിലെ കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനില്‍ പ്രവേശനം നേടുന്നതിന് കടുത്ത മത്സരമാണുളളത്. ഡിസൈന്‍ അവയര്‍നസ്സ്, ന്യൂമെറിക്കല്‍ എബിലിറ്റി, ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുളള പരീക്ഷയില്‍ 68 ശതമാനം മാര്‍ക്ക് നേടിയാണ് തഹിയ രണ്ടാം റാങ്ക് നേടിയത്.

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ നാലുവര്‍ഷ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആഗോളതലത്തില്‍ മികച്ച ശമ്പളമുള്ള വന്‍ കരിയര്‍ സാധ്യതകളാണുളളത്. ഡിജിറ്റല്‍ യുഗത്തില്‍ സാങ്കേതികവിദ്യയും ക്രിയേറ്റിവിറ്റിയും ഒത്തുചേരുന്ന ഡിസൈന്‍ രംഗത്ത് പുതുതലമുറയെ വാര്‍ത്തെടുക്കുന്ന കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനം അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്റെ അക്കാദമിക് സാങ്കേതിക സഹകരണത്തോടെയാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്. കേരളത്തിലെ നൈപുണ്യ വികസന ഏജന്‍സിയായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയാണ് കേരള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്യുന്നത്.

റിയാദില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തഹിയയുടെ പിതാവ് തഹിയയുടെ പിതാവ് ഇര്‍ഷാദ് സൗദിയില്‍ സിവില്‍ എഞ്ചിനീയറാണ്. സാമൂഹിക പ്രവര്‍ത്തകയും വുമന്‍ ജസ്റ്റിസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ് മാതാവ് റുഖ്‌സാന.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top