Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

ലക്ഷദ്വീപ് ജനതക്ക് പ്രവാസികളുടെ ഐക്യദാര്‍ഢ്യം

ബുറൈദ: ലക്ഷദ്വീപ് നിവാസികളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് ഖസിം പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മകള്‍ ആവശ്യപ്പെട്ടു. ലക്ഷ ദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെ എം സി സി, ഒ ഐ സി സി, ഖസിം പ്രവാസി സംഘം തുടങ്ങിയ സംഘടനകള്‍ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്തു.

ലക്ഷദ്വീപില്‍ പ്രത്യേക സംസ്‌കാരമുണ്ട്. അത് കേരളത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സാമൂഹ്യസാഹചര്യത്തെ തകര്‍ക്കുമെന്ന് വാര്‍ത്താ സമ്മേളനങ്ങളില്‍ പ്രവാസി കൂട്ടായ്മകള്‍ പറഞ്ഞു.

ലക്ഷദ്വീപിന്റെ പ്രത്യേകതകളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാര്‍ ശ്രമം. ഇതിന് മുമ്പ് നിരവധി പ്രമുഖര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അവരാരും ചെയ്യാത്ത നടപടിയാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണം. കേന്ദ്ര ഗവണ്‍മെന്റും രാഷ്ട്രപതിയും ഇടപെടുകയും വേണം. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ലക്ഷദ്വീപിലുളളത്. ദ്വീപ് നിവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ക്കെതിരെ ബുറൈദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി, ഖസിം പ്രവാസി സംഘം, ഖസിം ഓ സി സി സെന്‍ട്രല്‍ കമ്മിറ്റി എന്നിവര്‍ പ്രതിഷേധിക്കുകയും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top