
റിയാദ്: ലോകപുകയില വിരുദ്ധ ദിനത്തില്‍ ‘ഉറപ്പാക്കാം…പുകയില ഉപേക്ഷിക്കാം’ എന്ന പ്രമേയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ സംരംഭം ‘റിസ’യുടെ ആഭിമുഖ്യത്തിലായിരുന്നു വെബിനാര്‍. പരിപാടി മെഡിക്കല്‍ എഡ്യൂക്കേഷന്‍ മുന്‍ ഡയറക്ടറും തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജ് ഡീനുമായ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. പി. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.

പുകയിലജന്യ കാന്‍സറുകള്‍, കോവിഡും പുകവലിയും എന്നീ വിഷയങ്ങള്‍ ഡോ. തമ്പി വേലപ്പനും ഡോ. അബ്ദുല്‍ അസീസും അവതരിപ്പിച്ചു. ഡോ. നസിം അക്തര്‍ ഖുറൈഷി ലഹരി വസ്തുക്കളോടുള്ള ആസക്തി: പരിഹാരമാര്‍ഗങ്ങള്‍ എന്ന വിഷയവും അവതരിപ്പിച്ചു. സുബര്‍കുഞ്ഞുസ്മാരക പ്രസംഗ മത്സരവിജയികളായ രൂപശ്രീ ഭാമി തിപതി, അഞ്ജലി സലീഫ്, അഖില്‍ ഫഹീം, ഫ്രീസിയ ഹബീബ്, സലാഹ് അസ്‌ലം എന്നിവര്‍ പുകവലി സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും സാമൂഹിക തിന്മയും വിശദീകരിച്ചു.
ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് അധ്യഷത വഹിച്ചു. ഡോ. എ വി ഭരതന്‍ സ്വാഗതവും കരുണാകരന്‍ പിള്ള നന്ദിയും പറഞ്ഞു. പത്മിനി യു നായര്‍ അവതാരകയായിരുന്നു. മാസ്റ്റര്‍ സെയിന്‍, എഞ്ചിനീയര്‍ ജഹീര്‍, പബ്ലിസിറ്റി കണ്‍വീനര്‍ നിസാര്‍ കല്ലറ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
