Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

ഇന്ത്യ-സൗദി വിമാന സര്‍വീസിനു ശ്രമം ഊര്‍ജ്ജിതമാക്കി എംബസി


റിയാദ്: ഇന്ത്യ-സൗദി സെക്ടറില്‍ നേരിട്ടു വിമാന സര്‍വീസിനുളള ശ്രമം ഊര്‍ജ്ജിതമാക്കി റിയാദ് ഇന്ത്യന്‍ എംബസി. ഇതിന്റെ ഭാഗമായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡിനെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് നേരിട്ടു വിമാന സര്‍വീസിന് അനുമതിയില്ല. ഈ സാഹിര്യത്തിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ ദുഐലിജുമായി ചര്‍ച്ച നടത്തിയത്.
മെയ് 17 മുതല്‍ സൗദി അറേബ്യ വ്യോമ ഗതാഗതം പുനരാരംഭിച്ചെങ്കിലും ഇന്ത്യ ഉള്‍പ്പെടെ കൊവിഡ് രൂക്ഷമായ 20 രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം 11 രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും ഇന്ത്യ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസിനുളള ശ്രമം ഇന്ത്യന്‍ എംബസി ഊര്‍ജ്ജിതമാക്കിയത്.

അതേസമയം, ഇന്ത്യാ-സൗദി നേരിട്ടുളള വിമാന സര്‍വീസ് വൈകുന്ന സാഹചര്യത്തില്‍ എയര്‍ ബബിള്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കൊവിഡ് ഭേദമായി രോഗ പ്രതിരോധ ശേഷി കൈവരിച്ചവര്‍ക്കും സൗദിയിലെത്താന്‍ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top