Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ലുലു ഹൈപ്പര്‍ സന്ദര്‍ശിച്ച് തായ്‌ലന്‍ഡ് വാണിജ്യ മന്ത്രി

റിയാദ്: സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ തായ്‌ലന്‍ഡ് വാണിജ്യ മന്ത്രി സുഫാജീ സുതുംപുന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. അല്‍ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെത്തിയ മന്ത്രിയെയും സഹമന്ത്രിയും നയിച്ച 25 അംഗ തായ് പ്രതിനിധി സംഘത്തെയും സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തായ്‌ലന്‍ഡ് ഉത്പന്നങ്ങള്‍ സമാഹരിക്കുന്ന തായ്‌ലന്‍ഡിലെ ലുലുവിന്റെ സോഴ്‌സിംഗ് കേന്ദ്രമായ മേ എക്‌സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സെയ്ദ് അബ്ദുള്‍ അനീസ് ഉള്‍പ്പെടെയുളളവരും സന്നിഹിതരായിരുന്നു.

ലുലുവിന്റെ സ്വന്തം സോഴ്‌സിംങ് സംവിധാനമായ മേ എക്‌സ്‌പോര്‍ട്‌സ് മുഖേന തായ്‌ലന്‍ഡില്‍ നിന്ന് നേരിട്ട് സമാഹരിച്ചെത്തിച്ച ഉത്പനങ്ങളുടെ വിപുലമായ പ്രദര്‍ശനവും വിപണനവും മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. തായ്‌ലന്‍ഡിലെ ഭക്ഷ്യവസ്തുക്കള്‍, വിവിധ കാറ്റഗറികളിലുള്ള മറ്റ് ഉത്പന്നങ്ങള്‍ എന്നിവ അടക്കം തായ്‌ലന്‍ഡിന്റെ സജീവ സാന്നിധ്യം വിളിച്ചോതുന്ന വിപണനമാണ് സൗദിയിലുടനീളമുള്ള ലുലു സ്‌റ്റോറുകളില്‍ സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും ഉന്നത നിലവാരമുള്ള തായ് ഉത്പന്നങ്ങള്‍ സൗദിയിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ ലുലു നടത്തുന്ന പരിശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു.

തായ് മന്ത്രിതല സംഘവും ലുലു മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ലുലുവിന്റെ റീട്ടെയ്ല്‍ ശ്രംഖലയിലൂടെ തായ്‌ലന്‍ഡും, സൗദിയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയുംചര്‍ച്ചയായി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top