Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

ഹായിലിൽ ഫുട്ബോൾ പ്രീമിയർ ലീഗിന് തുടക്കമായി.

റിയാദ്: ഹിഫ ക്ലബ്ബ് സംഘടിപ്പിക്കുന്ന അൽ ഹബീബ് ഹോസ്പിറ്റലും, പാരിസ് ഹോട്ടലും സ്പോൺസർ ചെയ്യുന്ന അഞ്ചാമത് സീസൺ പ്രിമിയർ ലീഗ് ഫുട്ബോൾ മൽസരങ്ങൾക്ക് തുടക്കം കുറിച്ചു. ഹായിൽ ബർസാനിലെ ദർബി സ്റ്റേഡിയത്തിലാണ് മൽസരങ്ങൾ നടക്കുനത്. ഹായിലിലെ പ്രമുഖരായ എട്ടോളം ടീമുകൾ മൽസരിക്കുന്നുണ്ട്. സൗദി ദേശീയദിനത്തിന്റെ ആഘോഷങ്ങളും ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ടൂർണ്ണമെന്റിന്റെ ഉൽഘാടനം മാധ്യമ പ്രവർത്തകൻ അഫ്സൽ കായംകുളം നിർവ്വഹിച്ചു. ഹിഫ ക്ലബ്ബ് പ്രസിഡൻറ്റ് മുനീർ, സെക്രട്ടറി ജംഷീർ, ട്രഷറർ സിദീഖ്, അംഗങ്ങളായ ജാബിർ, സഹീർ, തുടങ്ങിയവർ സംബന്ധിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top