Sauditimesonline

5 priyadarshini
പെണ്‍മനസ്സില്‍ 'പ്രിയദര്‍ശിനി' വസന്തം; അഭിവാദ്യമര്‍പ്പിച്ച് ദമ്മാം ഒ.ഐ.സി.സി വനിതാ വേദി

പാടം പൂത്ത വേദിയില്‍ പാട്ടോര്‍മ്മകളുടെ വസന്തം; ഷിബു ചക്രവര്‍ത്തിക്ക് ‘കലാനിധി’ പുരസ്‌കാരം

അല്‍ഖോബാര്‍: സാംസ്‌കാരിക കൂട്ടായ്മ ‘കനിവ്’ സാംസ്‌കാരിക വേദിയുടെ ഏഴാമത് കലാനിധി പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയ്ക്ക് സമ്മാനിച്ചു. അല്‍ഖോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ ‘പാടം പൂത്ത കാലം’ എന്ന പേരില്‍ സംഘടിപ്പിച്ച പ്രൗഢ ചടങ്ങിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. പുരസ്‌കാര പ്രഖ്യാപനം ഷാജി പത്തിച്ചിറ നിര്‍വ്വഹിച്ചു. ബിജു ബേബി, ബിനോ കോശി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരവും മംഗളപത്രവും ഷിബു ചക്രവര്‍ത്തിക്ക് സമ്മാനിച്ചു. പാട്ടോര്‍മ്മകളും സമകാലിക മലയാള ഗാനരചനാ രീതികളും ഷിബു ചക്രവര്‍ത്തി സദസ്യരുമായി പങ്കുവെച്ചു.

സാംസ്‌കാരിക സമ്മേളനത്തില്‍ കനിവ് പ്രസിഡന്റ് ഷിജു കലയപുരം അദ്ധ്യക്ഷത വഹിച്ചു. മലയാളി സമാജം സൌദി ദേശീയ പ്രസിഡന്റ് മാലിക് മക്ബൂല്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, എഴുത്തുകാരി ലതികാ അങ്ങേപാട്ട്, കനിവ് ട്രഷറര്‍ ജോണ്‍ രാജു, സെക്രട്ടറി അജു ജോണ്‍, കണ്‍വീനര്‍ ബിജു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സിനി മാനാടക പ്രവര്‍ത്തകന്‍ ജേക്കബ് ഉതുപ്പ്, സാമൂഹിക പ്രവര്‍ത്തകന്‍ മണികുട്ടന്‍ പത്മനാഭന്‍, ഡോ. സിന്ധു ബിനു, ഉണ്ണൂണ്ണി ഷിബു തുടങ്ങി കലാ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അലക്‌സ് ഫിലിപ്പ്, മാത്യു തോമസ്, റോയി ബാബു എന്നിവരെ കനിവ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ഷിബു ചക്രവര്‍ത്തിയുടെ ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘കനിവ്’ ഗായകരും ദമ്മാമിലെ കലാകാരന്മാരും അവതരിപ്പിച്ച ഗാനസന്ധ്യയും വീഡിയോ പ്രദര്‍ശനവും അരങ്ങേറി. വരലക്ഷ്മി നൃത്തവിദ്യാലയത്തിലെ ശില്പ നൈസിലും സംഘവും അവതരിപ്പിച്ച സ്വാഗത നൃത്തം, അനീസിയ അന്‍വറിന്റെ നേതൃത്വത്തില്‍ കനിവ് വനിതാ വിഭാഗത്തിന്റെ സംഘനൃത്തം, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ് എന്നിവയും അരങ്ങേറി. കണ്‍വീനര്‍മാരായ ബിജു വര്‍ഗ്ഗീസ്, ബിനു ബേബി, ജിബി തമ്പി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top