
റിയാദ്: ടിപിഎം ഗ്രൂപ്പ് ചെയര്‍മാനും റിയാദിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി.പി. മുഹമ്മദ് രചിച്ച ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങള്‍: അമേരിക്ക മുതല്‍ തുര്‍ക്കിവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജോസഫ് അതിരുങ്കല്‍ പുസ്തകം പ്രകാശനം ചെയ്തു. സാമ്പത്തിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരെ ഒപ്പംകൂട്ടി കാണാത്ത ലോകങ്ങളിലേക്ക് കൈപിടിച്ചു നടത്തുന്ന ശൈലിയാണ് പുസ്തകത്തിന്റേതെന്ന് ജോസഫ് അതിരുങ്കല്‍ പറഞ്ഞു. വാക്ചാരുത കൊണ്ട് ശില്പനിര്‍മ്മിതമാകുന്ന ദേശസഞ്ചാരമാണ് എഴുത്തുകാരന്‍ പുസ്തകത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് കൃതി പരിചയപ്പെടുത്തിയ പ്രമുഖ എഴുത്തുകാരി സബീന സലി അഭിപ്രായപ്പെട്ടു. അബൂബക്കര്‍ ഹാജി ബ്ലാത്തുര്‍ പുസ്തകം ഏറ്റുവാങ്ങി.

ഡോ. ടി.പി. മുഹമ്മദിന്റെ കവിതാസമാഹാരം ‘കാവ്യനിലാവി’ന്റെ കവര്‍ പ്രകാശനവും നടന്നു. മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് കവര്‍ പ്രകാശനം നിര്‍വഹിച്ചു. ബിസിനസ് ട്രെയിനര്‍ ഇബ്രാഹിം സുബ്ഹാന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ. ടി.പി. മുഹമ്മദിനെ വിവിധ സംഘടനകളും പ്രമുഖരും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ദമാം) പ്രിന്‍സിപ്പല്‍ നൗഫല്‍ മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷഹബാസ് ബഷീര്‍ ഹുദവി പ്രാര്‍ത്ഥന നടത്തി. മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ അസീസ് വി.പി. സ്വാഗതവും മുക്താര്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു. ശുഐബ് പനങ്ങാങ്ങര (കെളംസിസി), നാസര്‍ കാരക്കുന്ന് (കേളി), സനൂബ് (കിയോസ്), ഖാദര്‍ (അല്‍മുന സ്‌കൂള്‍ മാനേജര്‍), ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുബൈദ കോമ്പില്‍, ഖമര്‍ ബാനു, അനിത്ര, നിഖില സമീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






