
ദമ്മാം: കല്യാണി നായര്‍ രചിച്ച ഇംഗ്ലീഷ് കവിതാസമാഹാരം ‘ആംബിവലന്‍സ്’ ദമ്മാമില്‍ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങില്‍ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പ്രകാശനം നിര്‍വ്വഹിച്ചു. വ്യവസായ പ്രമുഖന്‍ അഹമ്മദ് പുളിക്കല്‍ (വല്യാപ്പുക്ക) ഏറ്റുവാങ്ങി. കോഴിക്കോട് ഡെസ്റ്റിനി ബുക്‌സ് ആണ് പ്രസാധകര്‍. കവിതകള്‍ക്കൊപ്പം പുസ്തകത്തിലെ ചിത്രങ്ങളും കല്യാണിയുടെ ഭാവനയില്‍ വിരിഞ്ഞതാണ്.

സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത് പുസ്തകപരിചയവും ഡെസ്റ്റിനി ബുക്‌സ് ചെയര്‍മാനും സമാജം ദേശീയ പ്രസിഡന്റുമായ മാലിക് മഖ്ബൂല്‍ പ്രസാധക ഭാഷണവും നടത്തി.

മുഖ്യാതിഥി ഷിബു ചക്രവര്‍ത്തിയെയും കല്യാണി നായരെയും ആദരിച്ചു. ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂര്‍, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി.പി മുഹമ്മദ്, സോഫിയ ഷാജഹാന്‍, അപര്‍ണ്ണ ശ്രീരാജ്, നജ്മുസമാന്‍ കുളങ്ങരതൊടി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരന്‍, ആസിഫ് താനൂര്‍, മുഷാല്‍ തഞ്ചേരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി സമാജം ഗായകര്‍ അവതരിപ്പിച്ച ഗാനമാലികയും വിവിധ കലാപരിപാടികളും അരങ്ങേറി. കല്യാണി നായര്‍ മറുപടി പ്രസംഗം നടത്തി. ഹുസൈന്‍ ചമ്പോളില്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷനീബ് അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീര്‍ അവതാരകയായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






