Sauditimesonline

sms group
രാജ്യങ്ങള്‍ പലതെങ്കിലും ഹൃദയം ഒന്ന്; ഷിഫയില്‍ തൊഴിലാളികളുടെ സൗഹൃദ ഇഫ്താര്‍

ദേശീയ ബഹുമതികളുടെ നിലവാരം കാക്കണം

റിയാദ്: വര്‍ഗീയ തിമിരം ബാധിച്ച ഒരാള്‍ക്ക് രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതി പത്മഭൂഷന്‍ നല്‍കി ആദരിക്കുന്നത് പുരസ്‌കാരത്തിന്റെ നിലവാരം തകര്‍ക്കുമെന്ന് റിയാദ് ഒഐസിസി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിഭാഗീയതയുടെ രാഷ്ട്രീയത്തിന് കേരളത്തില്‍ നിലമൊരുക്കാന്‍ നിരന്തരം വര്‍ഗീയത വിസര്‍ജിക്കുന്ന സമുദായ നേതാവിന് കേന്ദ്രതിന്റെ ഉപഹാരം ഉദ്ധിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ്.

ബിജെപി-സംഘ പരിവാര്‍ കുഴലൂത്തുകാര്‍ക്കുള്ള ഫാന്‍സ് ബാഡ്ജിന്റെ നിലവാരത്തിലേക്ക് ദേശീയ ബഹുമതികളെ തരം താഴ്ത്തരുതെന്നും ഒഐസിസി പ്രസ്ഥാവനായില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top