Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

തൃശൂര്‍ സമ്മിറ്റ് നാളെ: പിന്നണി ഗായകന്‍ ജാസിം ജമാല്‍ റിയാദില്‍; അഡ്വ. ഒജെ ജനീഷ് മുഖ്യാതിഥി

റിയാദ്. ഓഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ പതിനഞ്ചാം വാര്‍ഷികാഘോഷം ‘തൃശൂര്‍ സമ്മിറ്റ് -2026’ പരിപാടിയില്‍ പങ്കെടുക്കാന്‍ പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമുമായ ജാസിം ജമാല്‍ റിയാദില്‍ എത്തി. ഒഐസിസി നേതാക്കളായ സുരേഷ് ശങ്കര്‍, യഹിയ കൊടുങ്ങല്ലൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, മുസ്തഫ കൊടുങ്ങല്ലൂര്‍, ഗഫൂര്‍ എന്നിവര്‍ ചേര്‍ന്നു എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. മുഖ്യാതിഥി സംസ്ഥാന യൂത്ത് കൊണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഒജെ ജനീഷ് ഇന്ന് രാത്രി റിയാദിലെത്തും.

ജനുവരി 16 വെള്ളി രാത്രി 7ന് അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ജാസിം ജമാലിനൊപ്പം റിയാദിലെ കലാകാന്‍മാരും അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top