
റിയാദ്: സോഷ്യല്‍ മീഡിയ കൂട്ടായ്മ ടുഡേയ്‌സ് റിയാദ് ഇഫ്താര്‍ വിരുന്നൊരുക്കി. ഇന്ത്യന്‍ ബ്രീസ് റെസ്റ്ററെന്റില്‍ നടന്ന ഇഫ്താറില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴസ്, സാമൂഹിക, കലാ സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

സാംസ്‌കാരിക സംഗമത്തില്‍ ടീം ഹെഡ് സജീര്‍ ചിതറ അധ്യക്ഷത വഹിച്ചു. പിആര്‍ ഹെഡ് സിയാദ് വര്‍ക്കല ആമുഖപ്രഭാഷണം നിര്‍ച്ചഹിച്ചു. സമ്പന്നമായ സാംസ്‌കാരിക സൗഹൃദം സമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്താന്‍ സാമൂഹിക മാധ്യമങ്ങള്‍ക്കു കഴിയും. അതിനെ സൃഷ്ടിപരമായി ശക്തിപ്പെടുത്തുന്നതിനാണ് ഇഫ്താറിന്റെ ഭാഗമായി സാംഗ്കാരിക സംഗമം ഒഴുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. അറിയാനും പരിചയപ്പെടാനും പങ്കുവെക്കാനുമുളള അവസരങ്ങള്‍ പരിഷ്‌കൃത സമൂഹത്തിലെ ഏറ്റവും വലിയ മൂലധനമാണ്. ഇതു പരിപോഷിപ്പിക്കുകയാണ് ടുഡെയ്‌സ് റിയാദ് ലക്ഷ്യംവെക്കുന്നതെന്നും സംഘാടകര്‍ പധറഞ്ഞു.

നൗഷാദ് ചിറ്റൂര്‍, ഹിബ അരുണ്‍ കുമാര്‍, ദിപു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടീം മാനേജര്‍ നുമീര്‍ മലപ്പുറം സ്വാഗതവും ടീം അസ്സിസ്‌റ് നബീല്‍ നന്ദിയും നറഞ്ഞു. കേളി, ഒഐസിസി, കെഎംസിസി, റിയാദ് ടാക്കിസ്, ഷിഫാ മലയാളി സമാജം, മിത്ര, പിഎംഫ്, ജിഎംഫ്, റിയാദ് കലാഭവന്‍, കൃപ, ബീറ്റ്‌സ് ഓഫ് റിയാദ്, ടീം മേളം, റോക്‌സ്റ്റാ്‌ഴസ് എന്നീ കൂട്ടായ്മ പ്രതിനിധികളും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






