Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

ഞായര്‍ മുതല്‍ സൗദിയില്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍

റിയാദ്: സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസിനു പുറമെ പൊതു ഗതാഗത സംവിധാനങ്ങളും മെയ് 31ന് ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ബസ്, ട്രയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയുടെ ബസുകളും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന് കീഴിലുളള ട്രെയിന്‍ സര്‍വീസീകളുമാണ് ആരംഭിക്കുന്നത്. റിയാദില്‍ നിന്നു അബ്‌ഖൈഖ്, ഹുഫൂഫ് വഴി ദമ്മാമിലേക്കുളള ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് ട്രെയിന്‍ സര്‍വീസിന്റെ സമയം. ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് റെയില്‍വേ സ്‌റ്റേഷനുകളില്‍ ക്രമീകരണം പൂര്‍ത്തിയാക്കി. കൊവിഡ് പ്രതിരോധത്തിനുളള മുന്‍കരുതല്‍ നടപടികള്‍ യാത്രക്കാര്‍ സ്വീകരിക്കണമെന്നും റെയില്‍വേ അറിയിച്ചു.
സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയും ബസ് സര്‍വീസിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മൊബൈല്‍ ആപ്പിലും വെബ് സൈറ്റിലും

ബസ് ടിക്കറ്റുകള്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. ബസുകള്‍ അണുവിമുക്തമാക്കി. ജീവനക്കാരുടെ ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top