Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

സി പി മുസ്തഫക്ക് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം

റിയാദ്: കേരള നിയമസഭാ മുന്‍ സ്പീക്കര്‍ മര്‍ഹും കെ.എം സീതി സാഹിബ് സ്മാരക കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫക്ക് സമ്മാനിക്കും. കെ.എം.സി.സി തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ നടത്തിയ നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് നാലംഗ ജൂറി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ജൂണ്‍ 9 ന് വ്യാഴം റിയാദ് എക്‌സിറ്റ് 18ലെ സ്വലാഹിയ്യ വിശ്രമ കേന്ദ്രത്തില്‍ നടക്കുന്ന ‘സര്‍ഗം 2022’ സീതി സാഹിബ് അനുസ്മരണ സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും.

തൃശ്ശൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സി എ റഷീദ്, റിയാദ് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുള്‍ ഖയ്യൂം ബുസ്താനി, പികെ അബ്ദുള്‍ റഹീം കയ്പമംഗലം (ദമ്മാം കെഎംസിസി), ഇബ്രാഹിം ഹാജി കരൂപ്പടന്ന (റിയാദ് കെഎംസിസി) എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കൊവിഡ് കാലത്ത് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡെന്ന് ജൂറി വ്യക്തമാക്കി.

മലപ്പുറം ചെമ്മാട് സ്വദേശിയായ സി പി മുസ്തഫ ചക്കിപ്പറമ്പന്‍ കുടുംബാംഗമാണ്. 35 വര്‍ഷമായി റിയാദിലുള്ള അദ്ദേഹം കെഎംസിസിയുടെ നേതൃരംഗത്ത് സജീവമാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top